കാസർകോട് :ആലംപാടി ഹയർ സെക്കന്‍ഡറി സ്‌കൂളിലെ മുപ്പത്തിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. സ്‌കൂളിൽ നിന്ന് വിതരണം ചെയ്‌ത പാലിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം. കുട്ടികളെ കാസർകോട് ജനറൽ ആശുപത്രി, ചൈത്ര ഹോസ്‌പിറ്റൽ, ഇ കെ നായനാർ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
സ്‌കൂളില്‍ നിന്ന് നല്‍കിയ പാല്‍ കുടിച്ചതിന് പിന്നാലെ ക്ഷീണവും ഛര്‍ദിയും; കാസര്‍കോട് 30ലധികം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ - STUDENTS FOOD POISONING KASARAGOD
പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍. പാലില്‍ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്ന് സംശയം.
Representative Image (ETV Bharat)
Published : Nov 22, 2024, 6:28 AM IST
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നതായി കുട്ടികൾ പറയുന്നു. കുട്ടികൾക്ക് ക്ഷീണവും ഛർദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരും ഗുരുതരാവസ്ഥയിൽ ഇല്ലെന്നാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വിവരം.