തിരുവനന്തപുരം : കരമന അഖിൽ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. റിമാൻഡിലായിരുന്ന പ്രതികളെ ഇന്നലെ (മെയ് 20) പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതികളെ മൂന്ന് ദിവസത്തെ കസ്‌റ്റഡിയിലാണ് പൊലീസ് വാങ്ങിയത്. ഒന്നാം പ്രതി വിനീഷ് രാജ്, രണ്ടാം പ്രതി അഖിൽ അപ്പു, മൂന്നാം പ്രതി സുമേഷ്, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി കിരൺ കൃഷ്‌ണൻ, ആറാം പ്രതി അരുൺ ബാബു പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയ ഹരിലാൽ, അഭിലാഷ് എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. ഇവരെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
ഏപ്രിൽ 26 ന് പാപ്പനംകോട് ബാറിൽ കൊല്ലപ്പെട്ട അഖിലും പ്രതികളും തമ്മിൽ തർക്കം ഉണ്ടായെന്നും ഇതേ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മെയ് 10 ന് വൈകിട്ടോടെയാണ് കരുമം ഇടഗ്രാമത്തിൽ വെച്ച് പ്രതികൾ അഖിലിനെ കമ്പിവടി കൊണ്ട് മാരകമായി അടിച്ചും സിമന്‍റ് കട്ട പലതവണ ശരീരത്തിലേക്ക് ഇട്ടും ക്രൂരമായി കൊലപ്പെടുത്തിയത്. 2019 ലെ അനന്തു വധക്കേസിലും ഉൾപ്പെട്ടവരാണ് പ്രതികൾ.
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഗുണ്ടാസംഘം അറസ്‌റ്റിൽ :കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം. അരുണ്‍ പ്രസാദ് എന്ന യുവാവിനെയാണ് നാലുപേര്‍ അടങ്ങുന്ന ഗുണ്ടാസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.
കൃഷ്‌ണപുരം സ്വദേശികളായ അമല്‍ ചന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. റെയിൽവേ ക്രോസിലിട്ടാണ് അരുണ്‍ പ്രസാദിനെ വെട്ടിക്കൊല്ലാൻ ശ്രമം നടന്നത്. വെള്ളിയാഴ്‌ച നടന്ന ചില സംഭവങ്ങളാണ് ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തിൽ കലാശിച്ചത്.