കൽപ്പറ്റ :ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ വയനാട്ടിൽ ഏപ്രിൽ 4ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഏപ്രിൽ 4 ന് രാവിലെ 10 മണിക്ക് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായുള്ള കെ സുരേന്ദ്രന്‍റെ സ്ഥാനാർഥി പ്രഖ്യാപനം വയനാട്ടിലെ ബിജെപി പ്രവർത്തകർക്കിടയിൽ വലിയ ആവേശം ഉയർത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തെ തുടർന്നാണ് കെ. സുരേന്ദ്രനെ വയനാട്ടിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്ക് പുറമെ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ് കെ. സുരേന്ദ്രൻ. രാഹുൽ ഗാന്ധിയും, ആനി രാജയും വയനാട് ലോക്‌സഭാമണ്ഡലത്തിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നവരാണെന്ന് കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വയനാട് യുവമോർച്ച പ്രസിഡന്‍റെന്ന നിലയിൽ പൊതുജീവിതം ആരംഭിച്ച താൻ അവിടുത്തെ പെർമെനന്‍റ് വിസക്കാരനാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയും കുടുംബവും പതിറ്റാണ്ടുകളായി കൈവശംവച്ചിരുന്ന അമേഠി ലോക്‌സഭാമണ്ഡലത്തിൽ കഴിഞ്ഞ തവണ സംഭവിച്ചത് ഇത്തവണ വയനാട്ടിൽ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : ലോക്‌സഭ തെരഞ്ഞെടുപ്പ്; ബാല്യകാല സുഹൃത്തിനെതിരെ പ്രചാരണത്തിനായി അച്ചു ഉമ്മന്‍ പത്തനംതിട്ടയില്‍ എത്തും - Achu Oommen Will Campaign For Udf
കെ സുരേന്ദ്രനെതിരെ 242 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ട്ടി മുഖപത്രത്തിലാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 2018 ലെ ശബരിമല പ്രക്ഷോഭകാലത്ത് രജിസ്‌റ്റര്‍ ചെയ്‌തതാണ് മിക്ക കേസുകളും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിനാണ് മണ്ഡലത്തിലെത്തുന്നത്. അദ്ദേഹം അന്നുതന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും അന്നുണ്ടാകും.