കേരളം

kerala

ETV Bharat / state

കനത്ത മഴ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണു- വീഡിയോ - IRINJALAKUDA HOSPITAL WALL ACCIDENT - IRINJALAKUDA HOSPITAL WALL ACCIDENT

തൊട്ടടുത്ത് പ്രവർത്തിക്കുന്ന പൊഴോലിപറമ്പില്‍ കോപ്ലംക്‌സിലേയ്ക്കാണ് ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് വീണത്. കെട്ടിടത്തിന് ആപത്തായി നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി ജോലിക്കാർ.

HEAVY RAIN IN THRISSUR  തൃശൂരിൽ കനത്ത മഴ  IRINJALAKUDA HOSPITAL WALL COLLAPSE  ഇരിങ്ങാലക്കുട ആശുപത്രി മതിലിടിഞ്ഞു
Irinjalakuda General Hospital Wall Collapsed (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 6:19 PM IST

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണു (ETV Bharat)

തൃശൂർ: കനത്ത മഴയില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞു വീണു. ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് വടക്ക് വശത്തായി തൃശൂര്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊഴോലിപറമ്പില്‍ കോപ്ലംക്‌സിലേയ്ക്കാണ് ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് വീണത്. ഈ കെട്ടിടത്തിനും ഇത് മൂലം നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.

അതിര്‍ത്തിയിലായി ആശുപത്രി വളപ്പില്‍ നില്‍ക്കുന്ന വലിയ മരമാണ് അപകടങ്ങള്‍ക്ക് കാരണമായി പറയുന്നത്. മരം ഏത് നിമിഷവും മറിഞ്ഞ് വീഴാവുന്ന നിലയിലാണ് ഉള്ളത്. സമീപത്തെ കെട്ടിടത്തേക്കാള്‍ ഉയരത്തിലാണ് ആശുപത്രി വളപ്പ് സ്ഥിതി ചെയ്യുന്നത്. ഇതിനാല്‍ തന്നെ മരം വീണാല്‍ വലിയ അപകടം കെട്ടിടത്തിനും ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും സംഭവിക്കുമെന്ന് ജോലിക്കാർ പറഞ്ഞു. മുന്‍പും നിരവധി തവണ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

ആശുപത്രി വളപ്പിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഈ മരവും ഉള്‍പെടുത്തിയിരുന്നതായും എന്നാല്‍ അനുമതി ലഭിച്ചില്ലെന്നും അതിനാലാണ് ആണ് ഈ മരത്തിന്‍റെ കൊമ്പും ചില്ലകളും മാത്രം മുറിച്ചതെന്നും അപകടം സംഭവിച്ച പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ മഴ മാറിയാല്‍ മരം മുറിച്ച് മാറ്റുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് അറിയിച്ചു.

Also Read: 'മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പാഴാണോ കാര്യങ്ങൾ ചെയ്യുന്നത്'; കൊച്ചിയിലെ വെള്ളക്കെട്ടില്‍ വിമർശനവുമായി ഹൈക്കോടതി

ABOUT THE AUTHOR

...view details