2025 ഡല്‍ഹി നിയസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു ന്യൂഡല്‍ഹി. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ മുൻപന്തിയിലായിരുന്നു ഈ മണ്ഡലം. മുൻ മുഖ്യമന്ത്രിയും ആംആദ്‌മിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ബിജെപി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമ്മയുടെ മകൻ പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മയും കോണ്‍ഗ്രസ് മുൻ മുഖ്യമന്ത്രി ഷീ ദിക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിതും നേര്‍ക്കുനേരാണ് മണ്ഡലത്തില്‍ പോരാട്ടത്തിനെത്തിയത്.
ആവേശപ്പോരില്‍ കെജ്‌രിവാളിനെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ച് പര്‍വേഷ് തന്‍റെ ശക്തി തെളിയിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് എത്തിയ ആപ് യഥാര്‍ഥത്തില്‍ കടപുഴകി വീഴുകയായിരുന്നു. ബിജെപിയുടെ വിജയത്തിന് ചുക്കാൻപിടിച്ചതില്‍ മുൻപന്തിയില്‍ തന്നെയാണ് പര്‍വേഷ്. കെജ്‌രിവാളിന്‍റെ വിമര്‍ശകനും ആപ് സര്‍ക്കാരിന്‍റെ അഴിമതി തുറന്നുകാട്ടുന്നതിലും ഇദ്ദേഹം മുഖ്യപങ്കുവഹിച്ചിരുന്നു. ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ഒരു പേരുകൂടിയാണ് പര്‍വേഷിന്‍റേത്...
#WATCH | BJP candidate from New Delhi assembly constituency, Parvesh Verma shows victory sign as BJP is set to form government in Delhi pic.twitter.com/pPzFEQFAZq
— ANI (@ANI) February 8, 2025
ആരാണ് പര്‍വേഷ്?
ഡൽഹിയിലെ ഒരു പ്രമുഖ രാഷ്‌ട്രീയ കുടുംബത്തിൽ നിന്നുള്ള പർവേഷ് മുൻ ബിജെപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ സാഹിബ് സിങ് വർമ്മയുടെ മകനാണ്. കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും ബിജെപിക്കാരാണ്. അതുകൊണ്ട് തന്നെ രാഷ്‌ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് തന്നെയാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. ഡൽഹിയിലെ മുണ്ട്ക ഗ്രാമത്തിൽ നിന്നുള്ള ഒരു ജാട്ട് രാഷ്ട്രീയക്കാരൻ കൂടിയാണ് അദ്ദേഹം. പശ്ചിമ ഡൽഹി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു.
#WATCH | Daughters of BJP candidate from the New Delhi assembly constituency Parvesh Verma, Trisha and Sanidhi say, " we thank the people of new delhi for their support. the people of delhi will never make the mistake of giving a second chance to a person who runs govt by telling… pic.twitter.com/jOze2sKzkx
— ANI (@ANI) February 8, 2025
1977ല്‍ ജനിച്ച പർവേഷ് വർമ്മ ആർ.കെ. പുരത്തെ ഡൽഹി പബ്ലിക് സ്‌കൂളിൽ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി, തുടർന്ന് ഡൽഹി സർവകലാശാലയിലെ കിരോരി മാൾ കോളജിൽ നിന്ന് ആർട്‌സില്‍ ബിരുദം നേടി. പിന്നാലെ, ഫോർ സ്‌കൂൾ ഓഫ് മാനേജ്‌മെന്‍റിൽ എംബിഎയും കരസ്ഥമാക്കി.
2013ലാണ് അദ്ദേഹം ആദ്യമായി രാഷ്‌ട്രീയപ്പോരിന് ഇറങ്ങുന്നത്. 2013 ൽ മെഹ്‌റോളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഡൽഹി നിയമസഭയിൽ വിജയം നേടിയതോടെയാണ് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ പ്രവേശനം ശ്രദ്ധയാകര്‍ഷിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെസ്റ്റ് ഡൽഹി പാർലമെന്‍ററി സീറ്റ് നേടിയതിലൂടെ ഡല്‍ഹി ബിജെപിയിലെ ഒരു മുഖമായി തന്നെ പര്‍വേഷ് മാറി. 2019-ൽ പതിനേഴാം ലോക്‌സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമായ 578,486 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്.
പാർലമെന്‍റിന്‍റെ രണ്ട് ഉന്നതതല കമ്മിറ്റികളായ ധനകാര്യ കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി എന്നിവയിൽ അദ്ദേഹം അംഗമാണ്. പാർലമെന്‍റ് അംഗങ്ങളുടെ ശമ്പളവും അലവൻസുകളും സംബന്ധിച്ച സംയുക്ത കമ്മിറ്റിയിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചു, ആദ്യ തവണ എംപി എന്ന നിലയിൽ നഗരവികസനത്തിനായുള്ള സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായിരുന്നു.
#WATCH | BJP candidate from New Delhi assembly constituency Parvesh Verma says, " this govt which is going to be formed in delhi will bring pm modi's vision to delhi. i give credit for this victory to pm modi. i thank the people of delhi. this is the victory of pm modi and the… pic.twitter.com/JvbmBX5oj9
— ANI (@ANI) February 8, 2025
കെജ്രിവാളിന്‍റെ വിമര്‍ശകൻ
2025 ലെ ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പര്‍വേഷ് രംഗത്തെത്തിയിരുന്നു. "കെജ്‌രിവാളിനെ ഒഴിവാക്കുക, രാജ്യത്തെ രക്ഷിക്കുക" എന്ന പ്ലക്കാര്‍ഡുമായി ആപ്പിനെതിരെ അദ്ദേഹം കാമ്പെയ്‌ൻ ആരംഭിച്ചു, നിലവിലെ ആം ആദ്‌മി ഭരണകൂടം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും അഴിമതിയില്‍ മുങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യൽ, സ്‌ത്രീകളുടെ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവ നിറവേറ്റുന്നതില്‍ ആംആദ്‌മി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പര്‍വേഷ് ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: അധികാരത്തിലേറ്റിയതും പുറത്തേക്ക് വഴികാട്ടിയതും 'അഴിമതി'; ആപ്പിനെ കൈവിട്ട് ഇടത്തരക്കാരും ന്യൂനപക്ഷങ്ങളും