ലാഹോർ: പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവീസിന് ബാറ്റിങ്. നിലവില്‍ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് കിവീസ്. 25 റണ്‍സെടുത്ത് രചിന്‍ രവീന്ദ്രയും നാല് റണ്‍സെടുത്ത വില്‍ യങ്ങുമാണ് പുറത്തായത്. ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദുമാണ് വിക്കറ്റെടുത്തത്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള തയ്യാറെടുപ്പുകളുടെ കാര്യത്തിൽ പാകിസ്ഥാൻ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പര വളരെ പ്രധാനമാണ്. പാകിസ്ഥാന്‍റെ തട്ടകത്തില്‍ തങ്ങളുടെ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്താനാണ് കിവീസും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്.
🇵🇰🇳🇿🇿🇦 🏏
— Pakistan Cricket (@TheRealPCB) February 7, 2025
VGO TEL Mobile presents @ABLpk Tri-Nation Series 2025 trophy unveiled!
The action begins tomorrow 🔥
Read more ➡️ https://t.co/iLP6OobE24#3Nations1Trophy pic.twitter.com/BJn2MnWAPb
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാൻ vs ന്യൂസിലൻഡ് നേർക്കുനേർ
ന്യൂസിലൻഡും പാകിസ്ഥാനും തമ്മിൽ ഇതുവരെ ആകെ 116 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 61 മത്സരങ്ങളിലും പാകിസ്ഥാൻ വിജയിച്ചപ്പോള്‍ , ന്യൂസിലൻഡ് 51 മത്സരങ്ങളിൽ ജയിച്ചത്. ഇരു ടീമുകളും തമ്മിലുള്ള 3 മത്സരങ്ങൾ അനിശ്ചിതത്വത്തിലായപ്പോൾ ഒരു മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. നേരത്തെ ഇരു ടീമുകളും തമ്മിലുള്ള മത്സരത്തില്‍ പാകിസ്ഥാൻ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കും. ഗദ്ദാഫിയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് കൂടുതൽ അനുകൂലമായിരിക്കും. കൂടാതെ വേഗം കുറഞ്ഞ പ്രതലം സ്പിന്നർമാർക്ക് സഹായകരമാകും. വൈകുന്നേരങ്ങളിൽ മഞ്ഞു ഒരു പ്രധാന പങ്ക് വഹിച്ചേക്കാം.
FIRST OVER WICKET 💫@iShaheenAfridi soars 🦅#3Nations1Trophy | #PAKvNZ pic.twitter.com/206FV6aPs6
— Pakistan Cricket (@TheRealPCB) February 8, 2025
2025 ലെ പാകിസ്ഥാൻ ട്രൈ-സീരീസിന്‍റെ ഔദ്യോഗിക പ്രക്ഷേപണ പങ്കാളിയാണ് സോണി സ്പോർട്സ് നെറ്റ്‌വർക്ക്. ഇന്ത്യയിലെ ആരാധകർക്ക് സോണി സ്പോർട്സ് ടെൻ 5 ചാനലിൽ പരമ്പര തത്സമയം കാണാൻ കഴിയും. തത്സമയ സ്ട്രീമിംഗ് സോണി ലെെവ് ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.
- Also Read: പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനായി ടീം കട്ടക്കിലെത്തി - IND VS ENG ODI SERIES
- Also Read: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം, കളിയില്‍ തിളങ്ങി ശുഭ്മാന്‍ ഗില്ലും രവീന്ദ്ര ജഡേജയും - INDIA BEAT ENGLAND IN FIRST ODI
- Also Read: അടിക്ക് തിരിച്ചടി; ഇംഗ്ലണ്ട് ബാറ്റര്‍മാരെ പഞ്ഞിക്കിട്ട് ഹർഷിത് റാണ, ഹാട്രിക് വിക്കറ്റ് നേട്ടം