ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനു പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഡല്‍ഹിയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്‌തു വെന്നും എഎപി ഭരണം അവര്‍ക്ക് മടുത്തുവെന്നും പ്രിയങ്ക പ്രതികരിച്ചു. 26 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രിയങ്കയുടെ പ്രതികരണം.
ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാർട്ടി യോഗങ്ങളിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നുവെന്ന് വയനാട്ടിൽ നിന്നുള്ള എംപി കൂടിയായ പ്രിയങ്ക പറഞ്ഞു. "കാര്യങ്ങൾ എങ്ങനെയാണ് എന്നത് കണ്ട് ഡല്‍ഹിയിലെ ജനം മടുത്തു, അവര്‍ മാറ്റം ആഗ്രഹിച്ചു. മാറ്റത്തിനായി അവര്‍ വോട്ട് ചെയ്‌തു എന്ന് ഞാൻ കരുതുന്നു. വിജയിച്ച എല്ലാവർക്കും എന്‍റെ അഭിനന്ദനങ്ങൾ." എന്ന് പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രിസിന്‍റെ ദയനീയ പ്രകടനത്തിലും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. പാര്‍ട്ടിയും പ്രവര്‍ത്തകരും കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. വിജയിക്കാത്ത സ്ഥാനാര്‍ഥികളും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാൻ ശ്രമിക്കണം, അവിടെ തന്നെ നിലകൊള്ളുകയും പോരാട്ടം തുടരുകയും ചെയ്യണമെന്ന് പ്രിയങ്ക വ്യക്തമാക്കി.
പ്രിയങ്കാ ഗാന്ധി നിലവില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിലും പ്രിയങ്ക പങ്കെടുക്കും.
പ്രതികരിച്ച് റോബർട്ട് വാദ്ര
ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തിൽ തനിക്ക് "അത്ഭുതമൊന്നുമില്ല" എന്ന് പ്രിയങ്കയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയും പ്രതികരിച്ചു. "ഡൽഹിയിലെ പൗരന്മാർക്ക് ആം ആദ്‌മി പാർട്ടിയോട് മടുപ്പുണ്ട്, ഈ ഫലങ്ങളിൽ എനിക്ക് അത്ഭുതമില്ല. അവർ നൽകിയ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റപ്പെട്ടില്ല, ഇതെല്ലാം വെറും കാഴ്ച്ചപ്പാടുകൾ മാത്രമായിരുന്നു," എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ (ECI) ഏറ്റവും പുതിയ കണക്കുപ്രകാരം, 70 നിയമസഭാ സീറ്റുകളിൽ 45 എണ്ണത്തിലും ആം ആദ്‌മി പാർട്ടി 21 എണ്ണത്തിലും മുന്നിലാണ്.
Read Also: പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; ബൂത്ത് തല കണ്‍വെന്‍ഷനില്‍ പങ്കെടുക്കും