കട്ടക്ക് (ഒഡീഷ): ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനം നാളെ (ഫെബ്രുവരി 9) നടക്കും. നാഗ്പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റിന്‍റെ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. രോഹിത് ശർമയുടെ നേതൃത്വത്തിൽ ടീം ഇന്ത്യയ്‌ക്ക് ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കാൻ പരമ്പര മികച്ച അവസരമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടാം ഏകദിനത്തിനായി ടീം ഇന്ത്യ കട്ടക്കിലെത്തി
പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്നലെ രാത്രി വൈകി കട്ടക്കിലെത്തി. ബരാബതി സ്റ്റേഡിയത്തിൽ നാളെ ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരം നടക്കുക. ഹോട്ടലിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർക്കും മറ്റ് കളിക്കാർക്കും ഗംഭീര സ്വീകരണം നൽകി. പരമ്പരാഗത നൃത്തത്തോടൊപ്പം, ഇന്ത്യൻ കളിക്കാരുടെ മേൽ പുഷ്പവൃഷ്ടിയും നടത്തി.
#WATCH | Odisha | Team India arrives at a hotel in Bhubaneswar ahead of their 2nd ODI match against England.
— ANI (@ANI) February 7, 2025
India is leading the three-match series 1-0.#INDvENG pic.twitter.com/AthvlH0FLp
ഇന്ത്യയുടെ പ്ലേയിംഗ്-11 സാധ്യത?
വലതു കാലിലെ നീര് കാരണം ആദ്യ ഏകദിനത്തിൽ കളിക്കാതിരുന്ന സ്റ്റാർ ക്രിക്കറ്റ് താരം വിരാട് കോലി രണ്ടാം മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പാണ്. ഇതേതുടര്‍ന്ന് പ്ലെയിംഗ്-11 ൽ നിന്ന് ആരെ ഒഴിവാക്കുമെന്ന് കാണേണ്ടത് പ്രധാനമാണ്. കെ.എൽ. രാഹുലിനെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് നിന്ന് മാറ്റി ശേഷം ഋഷഭ് പന്ത് പ്ലെയിങ് -11-ലേക്ക് തിരിച്ചുവരുമെന്ന് സൂചനയുണ്ട്. കോലി വന്നാൽ, ആദ്യ ഏകദിനത്തിൽ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
A GRAND WELCOME FOR TEAM INDIA AT ODISHA FOR THE SECOND ODI...!!!! 🇮🇳 pic.twitter.com/S2Np8PcFBE
— Johns. (@CricCrazyJohns) February 7, 2025
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.