സംസ്ഥാനത്ത് റെക്കോര്‍ഡ് മുന്നേറ്റവുമായി സ്വര്‍ണം. ഇന്നലെ യാതൊരു ഏറ്റക്കുറച്ചിലുകളും ഇല്ലാതിരുന്ന സ്വര്‍ണത്തിന് ഇന്ന് (ഫെബ്രുവരി 08) വീണ്ടും വില വര്‍ധിച്ചു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 63,560 രൂപയായി.
ഗ്രാമിന് 15 രൂപയാണ് ഇന്ന് വര്‍ധനവുണ്ടായത്. ഇതോടെ ഒരു ഗ്രാമിന് 7945 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസം 22നാണ് സ്വര്‍ണ വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്നലെ ഒഴികെ മുന്നേറ്റം തുടരുകയായിരുന്നു.
2025ല്‍ സ്വര്‍ണ വിലയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തിയത് സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന അമേരിക്കയെ ട്രംപ് മസ്‌ക് കൂട്ടുകെട്ട് ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രംപിന്‍റെ പുതിയ പോളിസികള്‍ പണപ്പെരുപ്പം ഉയര്‍ത്തിയേക്കും. പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടതായി വന്നാലോ അല്ലെങ്കില്‍ ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ടതായി വന്നാലോ സ്വര്‍ണ വിലയില്‍ ശക്തമായ ഇടിവുണ്ടാകും.