അഞ്ചുരുളിയില്‍ സിസിടിവി സ്ഥാപിക്കണം ഇടുക്കി: അഞ്ചുരുളി വിനോദ സഞ്ചാരകേന്ദ്രത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടുത്തിടെ യുവതി അഞ്ചുരുളി ജലാശയത്തിൽ മുങ്ങി മരിച്ചിരുന്നു. ഒപ്പം രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യവും വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. ദിനം പ്രതി നിരവധിയായ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഏതാനും ദിവസം മുന്‍പ് ഒരു 24 കാരി ഇവിടെ മുങ്ങിമരിച്ചിരുന്നു. മരിച്ച യുവതി ഇവിടെ എത്തിയ സാഹചര്യം അടക്കം ദുരൂഹമാണ്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവതി ഇവിടെ എത്തിയതായി വിവരം ലഭിച്ചത്.
ക്യാമറയുടെ അഭാവം മരണവുമായി ബന്ധപെട്ടുള്ള അന്വഷണങ്ങൾക്ക് പ്രതിസന്ധി സൃഷ്ട്ടിച്ചു. അഞ്ചുരുളിയിൽ മുന്‍പും നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്. രാത്രി കാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യവും അഞ്ചുരുളി നേരിടുന്നു. ഈ സാഹചര്യത്തിലാണ് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നത്.
മുൻപും പലതവണ അഞ്ചുരുളിയിൽ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പഞ്ചായത്തും ടുറിസം വകുപ്പും അതിന് ഒരു നടപടിയും സ്വികരിച്ചില്ല. വിനോദ സഞ്ചാരികളുടെ സുരക്ഷ അടക്കം മുൻനിർത്തി അടിയന്തരമായി അധികൃതർ മേഖലയിൽ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ALSO READ:സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു