ഇടുക്കി:ബന്ധുക്കൾക്കൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പൂപാറ കാവുംഭാഗം പുഞ്ചകരയിൽ രാഹുലിൻ്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. വീട്ടിലെത്തിയ ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പന്നിയാർ പുഴ കാണാൻ പോയതായിരുന്നു ശ്രീനന്ദ്. ഇതിനിടെ പാറയിൽ നിന്നും തെന്നി പുഴയിൽ പതിക്കുകയായിരുന്നു. ഡാം തുറന്ന് വിട്ടിരുന്നതിനാൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു.
ബന്ധുക്കൾക്കൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു - TODDLER DROWNED TO DEATH IN IDUKKI - TODDLER DROWNED TO DEATH IN IDUKKI
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാറയിൽ നിന്നും തെന്നി വീണ് ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
![ബന്ധുക്കൾക്കൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു - TODDLER DROWNED TO DEATH IN IDUKKI മൂന്നര വയസുകാരൻ മുങ്ങിമരിച്ചു മുങ്ങിമരണം INFANT DIED IN IDUKKI INFANT DROWNED TO DEATH IN RIVER](https://etvbharatimages.akamaized.net/etvbharat/prod-images/27-05-2024/1200-675-21569966-thumbnail-16x9-infant-drowned-to-death.jpg)
മരിച്ച ശ്രീനന്ദ് (ETV Bharat)
Published : May 27, 2024, 4:17 PM IST
ഏകദേശം 25 മീറ്ററോളം ഒഴുകിപ്പോയ കുഞ്ഞിനെ ഉടൻ തന്നെ പുഴയിൽ നിന്നും എടുത്തെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശാന്തൻപാറ പോലിസ് മേൽനടപടികൾ സ്വീകരിച്ചു. ബന്ധുക്കൾക്കൊപ്പം പളനി സന്ദർശനത്തിന് പോകാനിരിയ്‌ക്കെയായിരുന്നു അപകടം നടന്നത്.
Also Read :പേരൂർക്കട മായ മുരളി വധക്കേസ് : പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്