എറണാകുളം :മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി (കുഞ്ഞിപ്പെണ്ണ് - 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് - 86) കൊലപ്പെടുത്തിയത്. വെള്ളിയാഴ്‌ച (മെയ് 3) രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വര്‍ഷങ്ങളായി കിടപ്പ് രോഗിയായ ഭാര്യയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി ആസൂത്രിത കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കത്രികുട്ടി മകന്‍ ബിജുവിന്‍റെയും മകള്‍ ജോളിയുടെയും കൂടെയായിരുന്നു താമസം. സംഭവ സമയം വീടിന് ബിജുവും കുടുംബവും സഹോദരി ജോളിയും പുറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് നിലവിളി ശബ്‌ദം കേട്ട് മുറിയിലെത്തിയപ്പോള്‍ കത്രിക്കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.