പത്തനംതിട്ട: റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. കൊടുമൺ അങ്ങാടിക്കല്‍ സൗത്ത് ഷിബു ഭവനത്തില്‍ ഓമന (64) ആണ് മരിച്ചത്. ചപ്പു ചവറുകള്‍ക്കിട്ട തീ തോട്ടത്തിലേക്ക് പടരുകയായിരുന്നു എന്നാണ് വിവരം.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൊടുമണ്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ അങ്ങാടിക്കല്‍ സൗത്ത്, മഞ്ഞപിന്ന കോളനിയിലെ 30 സെൻ്റോളം വരുന്ന റബര്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. അടൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും വാഹനം തോട്ടത്തിന് സമീപത്തേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നില്ല.