എറണാകുളം: മഹാരാജാസ് കോളജ് കാമ്പസിലെ അഭിമന്യു സ്‌മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി. സ്‌മാരകം പൊളിക്കണമെന്നാവശ്യപ്പെട്ട് രണ്ട് കെഎസ്‌യു പ്രവർത്തകർ നൽകിയ ഹർജിയാണ് വിധി. ഹർജി ഡിവിഷൻ ബെഞ്ച് തളളി. ഹർജിയിൽ പൊതുതാൽപര്യം ഇല്ലെന്നും സ്വകാര്യ താൽപര്യം മാത്രമാണുളളതെന്നും കോടതി നിരീക്ഷിച്ചു.
കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിന്‍റെ ഓർമയ്ക്കായി കാമ്പസിനുളളിൽ നിർമിച്ച സ്‌മാരകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ ഹർജി. അഭിമന്യു സ്‌മാരകം കാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കുമെന്ന, ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.