കേരളം

kerala

ETV Bharat / state

'മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിന് എങ്ങനെയാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനാവുക?': വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി - HC IN MUNAMBAM JUDICIAL COMMISSION

ഹർജി വീണ്ടും ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും.

MUNAMBAM LAND DISPUTE ISSUE  MUNAMBAM WAQF BOARD ISSUE  LATEST MALAYALAM NEWS  HC QUESTIONS GOVT IN MUNAMBAM ISSUE
High Court (ETV Bharat)

By ETV Bharat Kerala Team

Published : Feb 3, 2025, 9:23 PM IST

എറണാകുളം:മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിന് എങ്ങനെയാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനാവുകയെന്ന് ഹൈക്കോടതി. മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് കോടതി നേരത്തെ തന്നെ കണ്ടെത്തിയതാണ്. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിൽ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലുമാണ്.

ഈ സാഹചര്യത്തിൽ ജൂഡീഷ്യൽ കമ്മിഷന് എങ്ങനെയാണ് ഭൂമിയുടെ അവകാശം സംബന്ധിച്ച് ശുപാർശകൾ നൽകാൻ കഴിയുക എന്ന് സിംഗിൾ ബെഞ്ച് ആരാ‍ഞ്ഞു. മുനമ്പം നിവാസികളുടെ പൊതു പ്രശ്‌നം എന്ന നിലയിലാണ് ജൂഡീഷ്യൽ കമ്മിഷനെ നിയോഗിച്ചതെന്നും ജുഡീഷ്യൽ അധികാരങ്ങൾ ഇല്ലെങ്കിലും വിഷയം വിശദമായി പഠിച്ച് തദ്ദേശവാസികളുടെ ആശങ്ക പരിഹരിക്കാനാവശ്യമായ നിർദേശങ്ങൾ നൽകുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാ‍ർ മറുപടി നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹർജി വീണ്ടും ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും. മുനമ്പത്തെ വഖഫ് വസ്‌തുവക സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതയ്ക്ക് മതിയായ രേഖകളുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

Also Read:ഉദ്യോഗസ്ഥര്‍ ജാഗ്രതൈ; കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രഹസ്യ പട്ടിക കൈമാറി വിജിലന്‍സ്

ABOUT THE AUTHOR

...view details