എറണാകുളം:പാതയോരങ്ങളിലെ അനധികൃത കൊടിമരം സ്ഥാപിക്കലിൽ വിമർശനവുമായി ഹൈക്കോടതി. അനധികൃതമായി കൊടിമരം സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി 2021 മുതൽ ഇടക്കാല ഉത്തരവിറങ്ങുന്നുണ്ടെങ്കിലും കാര്യമായ നടപടികൾ സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിമർശനം.
സംസ്ഥാനം നന്നാവില്ല. രാഷ്‌ട്രീയമായി ശക്തരായാൽ നിയമം ബാധകമാകാത്ത സാഹചര്യമാണുള്ളത് ,
പുതിയ കേരളമെന്നല്ലാ, പഴയ കേരളമെന്നു പറയണം, രാഷ്‌ട്രീയ പിന്തുണയുണ്ടെങ്കിൽ എന്തുമാകാമെന്നാണെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. പാതയോരങ്ങളിൽ അനധികൃത ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെയും ഹൈക്കോടതി വിമർശിച്ചു.
അനധികൃത ഫ്ലെക്‌സ് ബോർഡുകൾക്ക് പിഴയിട്ട വകയിൽ എട്ട് ലക്ഷം രൂപ ലഭിച്ചെന്ന കോർപ്പറേഷൻ്റെ മറുപടിയിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. എറണാകുളം മാധവ ഫാർമസി ജംങ്ഷനിൽ കോൺഗ്രസ് വെച്ച ഫ്ലെക്‌സ് ബോർഡിന് 5000 രൂപ പിഴ ഈടാക്കി നോട്ടിസ് അയച്ചെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.