മെസൂരു (കർണാടക): മൈസൂരിലെ യരഗനഹള്ളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്‌ച (മെയ് 22) രാവിലെയാണ് സംഭവം. ചിക്കമംഗളൂരു ജില്ലയിലെ കടൂർ സ്വദേശികളായ കുമാരസ്വാമി (45), മഞ്ജുള (39) ദമ്പതികളെയും മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നാലംഗ കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ; വില്ലനായത് ഗ്യാസ് സിലിണ്ടറെന്ന് സംശയം - 4 People Of Same Family Found Dead - 4 PEOPLE OF SAME FAMILY FOUND DEAD
മൈസൂരിലെ യരഗനഹള്ളിയിലെ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. വസ്‌ത്രങ്ങൾ ഇസ്‌തിരിയിട്ട് ഉപജീവനം കഴിച്ചിരുന്ന കുമാരസ്വാമിയും കുടുംബവുമാണ് മരിച്ചത്.
![നാലംഗ കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ; വില്ലനായത് ഗ്യാസ് സിലിണ്ടറെന്ന് സംശയം - 4 People Of Same Family Found Dead FOUR PEOPLE DIED MYSURU KARNATAKA GAS LEAK CYLINDER LEAKAGE](https://etvbharatimages.akamaized.net/etvbharat/prod-images/22-05-2024/1200-675-21530639-thumbnail-16x9-death.jpg)
- (Source: ETV Bharat)
Published : May 22, 2024, 3:11 PM IST
വസ്‌ത്രങ്ങൾ ഇസ്‌തിരിയിട്ടാണ് ഈ ദമ്പതികൾ ഉപജീവനം നടത്തിയിരുന്നത്. ചൊവ്വാഴ്‌ച (മെയ് 21) രാത്രി വീട്ടിലെ സിലിണ്ടർ ചോർന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ ശ്വാസം മുട്ടി മരിച്ചതായി സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണർ രമേഷ് ബാനോത്തും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Also Read: മഴയത്ത് കുതിർന്ന ചുമരിടിഞ്ഞ് വീണു ; തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു