തിരുവനന്തപുരം :ശംഖുമുഖത്ത് മത്സ്യബന്ധനത്തിനായി പോയ ചെറുവള്ളം മറിഞ്ഞ് അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. അപകടം നടക്കുമ്പോൾ വള്ളത്തിൽ വിത്സൺ, മഹേഷ് (32) എന്നിവരാണ് ഉണ്ടായിരുന്നത്.
വിത്സൺ നീന്തി കരയ്ക്കുകയറി രക്ഷപ്പെട്ടു. മഹേഷിനെ കാണാതായി. മഹേഷിനായി തെരച്ചിൽ തുടരുകയാണ്. മത്സ്യബന്ധനത്തിനായി ശംഖുമുഖത്ത് നിന്നും വിഴിഞ്ഞത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
മുതലപ്പൊഴിയില്‍ അപകട പരമ്പര; വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു :മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. വള്ളം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെയ് 28-നാണ് അപകടം നടന്നത്.