കോഴിക്കോട്:ടൂറിസം കേന്ദ്രമായ മാവൂർ ചെറൂപ്പക്കു സമീപം പൊൻപാറക്കുന്നിൽ തീപിടിത്തം. ഇന്നലെ (11.03.24) രാത്രി ഏഴരയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. കുന്നിനു മുകളിലെ അരയാൾ ഉയരത്തിലുള്ള ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചത്.
മാവൂർ പൊൻപാറക്കുന്നിൽ തീപിടിത്തം
കോഴിക്കോട് ടൂറിസം കേന്ദ്രമായ മാവൂർ പൊൻപാറക്കുന്നിൽ തീപിടിത്തം. വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഇ സി നന്ദകുമാറിൻ്റെ നേതൃത്വത്തിലാണ് തീ അണച്ചത്.
Published : Mar 12, 2024, 9:52 AM IST
|Updated : Mar 12, 2024, 11:13 AM IST
നിമിഷനേരം കൊണ്ട് തീ കുന്നിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടർന്നു. തീ കണ്ടതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റ് സംഘം എത്തിയാണ് തീ അണയ്ക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഫയർ യൂണിറ്റിന്‍റെ വാഹനം കുന്നിനു മുകളിൽ എത്തിക്കാൻ കഴിയാത്തത് വലിയ പ്രയാസം സൃഷ്‌ടിച്ചു.
തുടർന്ന് ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കാനായത്. കുന്നിൻ്റെ താഴ്ഭാഗങ്ങളിൽ നിരവധി വീടുകളുണ്ട്. തീ ആളിപ്പടരുന്നത് പരിസരത്തെ വീട്ടുകാർക്കും വലിയ വെല്ലുവിളി ഉയർത്തി. രാത്രി ഒൻപതരയോടെയാണ് പൂർണ്ണമായി തീ അണയ്ക്കാൻ കഴിഞ്ഞത്. വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഇ സി നന്ദകുമാറിൻ്റെ നേതൃത്വത്തിലാണ് തീ അണച്ചത്.