കോഴിക്കോട്:കളിക്കുന്നതിനിടെ സ്‌റ്റീൽ പാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസുകാരിയെ രക്ഷപ്പെടുത്തി. ചേലേമ്പ്ര ഇടി മുഴിക്കൽ സ്വദേശികളായ ഉസ്‌മാൻ ആഷിഫ ദമ്പതികളുടെ മകൾ ഐസലിനാണ് അപകടം സംഭവിച്ചത്. ഇന്നലെ (ഒക്‌ടോബർ 31) രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കുട്ടിയുടെ തല പാത്രത്തിൽ കുടുങ്ങിയതോടെ വീട്ടുകാർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പാത്രം തലയിൽ നിന്നും ഊരിയെടുക്കാനായില്ല. കുട്ടി ഭയന്ന് നിലവിളിച്ചതോടെ വീട്ടുകാർ കുട്ടിയെ മീഞ്ചന്ത അഗ്നിരക്ഷ നിലയത്തിലെത്തിച്ചു.
ഒന്നര വയസുകാരിയുടെ തല പാത്രത്തിൽ കുടുങ്ങി (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സേനാംഗങ്ങളുടെ ഒന്നരമണിക്കൂർ നേരത്തെ തീവ്ര പരിശ്രമത്തിന് ശേഷമാണ് കുട്ടിക്ക് യാതൊരു പരിക്കുമേൽക്കാതെ സ്‌റ്റീൽ പാത്രം തലയിൽ നിന്നും മുറിച്ചെടുത്ത് രക്ഷപ്പെടുത്തിയത്. സ്‌റ്റേഷൻ ഓഫിസർ എംകെ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ, സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർമാരായ എസ്‌ബി സജിത്, പിഎം ബിജേഷ്, ഫയർ & റെസ്ക്യു ഓഫിസർമാരായ പി അനൂപ്, എസ് അരുൺ , എൻ സുബാഷ്, പി ബിനീഷ്, ഫയർ വുമ മാരായ സികെ അശ്വനി, ബി ലിൻസി, ഹോം ഗാർഡുമാരായ കെടി നിതിൻ, കെ വേലായുധൻ, കെ സത്യൻ, കെ സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Also Read:ടാർ വീപ്പയിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് അഗ്നിരക്ഷാസേന