കേരളം

kerala

ETV Bharat / state

പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; പിതാവിന് 14 വർഷം കഠിന തടവ് - FATHER MOLESTED DAUGHTER CASE - FATHER MOLESTED DAUGHTER CASE

മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 14 വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ.

COURT NEWS  THIRUVANANTHAPURAM NEWS  FATHER MOLESTED DAUGHTER
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 7:07 PM IST

തിരുവനന്തപുരം: 14 വയസായ മകളെ പീഡിപ്പിച്ച കേസിൽ നൽപ്പെത്തിട്ടുകാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്‌ജി ആർ. രേഖ വിധിയിൽ പറയുന്നു.

2023 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഉറങ്ങി കിടന്ന കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 2020 കൊറോണ കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്‌നാട്ടിൽ ആയതിനാൽ സംഭവസമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല.

കുട്ടി മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ, പ്രതിയുടെ ഉപദ്രവത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്‌തിരുന്നു. അതിനു ശേഷമാണ് തമിഴ്‌നാട് സ്വദേശികളായ ഇവർ തിരുവനന്തപുരത്ത് താമസമാക്കിയത്.

ലൈംഗികമായി ഉപദ്രവിക്കുന്നതോടോപ്പം പ്രതി നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്‌തിട്ടുണ്ട്. സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാൽ കുട്ടി ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല. പിതാവില്‍ നിന്നുള്ള പീഡനം സഹിക്കാനാവാതെ വന്നപ്പോള്‍ കുട്ടി പിന്നീട് വിവരം കൂട്ടുകാരികളോട് പറയുകയായിരുന്നു.

ആ കുട്ടി സ്‌കൂൾ അധ്യാപികയോട് പറഞ്ഞു. അധ്യാപകർ പേരൂർക്കട സ്‌റ്റേഷനിൽ പരാതി കൊടുത്തു. സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പറഞ്ഞു. കുട്ടിയുടെ നിസ്സഹായവസ്ഥയെ പ്രതിചൂഷണം ചെയ്യുകയായിരുന്നു.

സംഭവത്തിന്‌ ശേഷം പഠിത്തം മുടങ്ങിയ കുട്ടി തമിഴ്‌നാട്ടിലേക്ക് പോയി. കുട്ടിയുടെ ചേച്ചിയും പ്രതിക്കെതിരെ മൊഴി നല്‍കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വക്കേറ്റ് അഖീലേഷ് ആർ വൈ എന്നിവർ ഹാജരായി.

പേരൂർക്കട പൊലീസ് സ്‌റ്റേഷൻ എസ്ഐ വൈശാഖ് കൃഷ്‌ണൻ ആണ് കേസ് അന്വേഷിച്ചത്. പത്തൊൻപത് സാക്ഷികളെ വിസ്‌തരിച്ചു. ഇരുപതിനാല് രേഖകളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. കുട്ടിക്ക് ലീഗൽ സർവീസ് അതോറിറ്റി മുഖേന നഷ്‌ട പരിഹാരം നൽക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ALSO READ:രാജ്യാന്തര അവയവക്കടത്ത് കേസ് : പ്രധാന കണ്ണിയായ ഹൈദരാബാദ് സ്വദേശി പിടിയിൽ

ABOUT THE AUTHOR

...view details