കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് ആലപ്പുഴ:കേരളത്തിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതൊക്കെ നാം കണ്ടതാണ്. ഇതൊക്കെ വെറും നാടകം മാത്രമാണ്. ഈ നാടകത്തിന് നേതൃത്വം കൊടുക്കുന്നത് പ്രധാനമന്ത്രിയും നമ്മുടെ നാട്ടിലെ മുഖ്യമന്ത്രിയും കൂടിയാണെന്നതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം അന്വേഷണ പ്രഖ്യാപന പ്രഹസനങ്ങള്‍ എന്തിനാണ്? ഇത് കൃത്യമായി നമുക്ക് അറിയാവുന്നതല്ലേ, നമുക്ക് കാത്തിരുന്ന് കാണാം എന്ത് സംഭവിക്കുമെന്നെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഇത്രയും കാലം അവരെന്തിനാണ് കാത്തിരുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ലാവ്‌ലിന്‍ കേസ് എന്തിനാണ് ഇത്രയും പ്രാവശ്യം നീട്ടിക്കൊണ്ടേയിരിക്കുന്നത് എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
ഈസ്‌റ്റര്‍ പ്രവൃത്തി ദിവസമാക്കിയ മണിപ്പൂര്‍ സര്‍ക്കാരിന്‍റെ ഉത്തരവിനെയും അദ്ദേഹം അപലപിച്ചു. മണിപ്പൂരിന്‍റെ മുറിവ് ഉണങ്ങും മുമ്പ് അതിനെ കൂടുതല്‍ വ്രണമാക്കാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഉത്തരവ് അങ്ങേയറ്റം സങ്കടകരവും വേദനാജനകവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:രാഹുലിനെതിരായ മുഖ്യമന്ത്രിയുടെ പ്രസംഗം; കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പെന്ന് കെസി വേണുഗോപാൽ
മാര്‍ച്ച് 31 ന്‍റെ സാങ്കേതികത ചൂണ്ടിക്കാട്ടി ഈസ്‌റ്റർ ദിവസം പ്രവർത്തിക്കണമെന്ന് പറയുന്നത് പ്രതിഷേധകരമാണ്. വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ ദിനം. ഈസ്‌റ്റർ ലോകം മുഴുവനും ഒരു സന്ദേശമായി കാണുന്ന ദിവസമാണ് . ഈ ഉത്തരവിന്‍റെ പിന്നിൽ ചില ഗൂഢ ഉദ്ദേശ്യങ്ങള്‍ ഉണ്ട്. പ്രശ്ങ്ങളെ തടയേണ്ട സർക്കാർ തന്നെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ ഉത്തരവ് തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.