കേരളം

kerala

ETV Bharat / state

അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് - Case against CPIM branch secretary - CASE AGAINST CPIM BRANCH SECRETARY

അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സിപിഎം ശെല്യാംപാറ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.

BORDER DISPUTE  CASE AGAINST CPIM BRANCH SECRETARY  അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു  അതിർത്തിത്തർക്കം
പരിക്കേറ്റ മൈതീൻ കുഞ്ഞ് (Etv Bharat)

By ETV Bharat Kerala Team

Published : Jun 23, 2024, 1:19 PM IST

അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് (Etv Bharat)

ഇടുക്കി: ഇടുക്കി വെള്ളത്തൂവലിന് സമീപം അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ കേസ്. ഇടുക്കി അടിമാലിയി ശെല്യാംപാറയിലാണ് സംഭവം. അതിർത്തിത്തർക്കം ഉണ്ടായതിനെത്തുടർന്നാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ സിപിഎം ശെല്യാംപാറ ബ്രാഞ്ച് സെക്രട്ടറി കുഴുപ്പിള്ളിൽ ഹനീഫയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ശെല്യാംപാറ കാലാപ്പറമ്പിൽ മൈതീൻകുഞ്ഞിനാണ് (46) വെട്ടേറ്റത്. ഹനീഫയാണ് തന്നെ വെട്ടിയതെന്ന് മൊയ്‌തീന്‍ കുഞ്ഞ് പൊലീസിൽ മൊഴി നൽകി.

അയൽവാസികളായ മൊയ്‌തീന്‍ കുഞ്ഞും ഹനീഫയും തമ്മിൽ പറമ്പിന്‍റെ പേരിൽ വർഷങ്ങളായി അതിർത്തിത്തർക്കം നിലനിന്നിരുന്നു. തന്‍റെ അച്ഛൻ ശനിയാഴ്‌ച രാവിലെ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ഹനീഫയെത്തി അദ്ദേഹത്തെ വഴക്ക് പറഞ്ഞതായാണ് മൈതീൻ പറയുന്നത്. ഇതേച്ചൊല്ലി മൈതീൻ കുഞ്ഞും ഹനീഫയുമായി വാക്കേറ്റം ഉണ്ടായി.

വെള്ളത്തൂവല്‍ ശല്യംപാറയിലെ തടിപ്പണിക്കാരനായ മൊയ്‌തീന്‍ കുഞ്ഞ് വീട്ടുമുറ്റത്ത് കുട്ടികളുമായി ഇരിക്കവെയാണ് അപ്രതീക്ഷിതമായി ഹനീഫ ആക്രമിച്ചത്. കഴുത്തിന് വെട്ടാനുള്ള ശ്രമം തടുക്കവെ കൈക്ക് ഗുരുതര പരിക്കേറ്റു. തുടര്‍ന്നും ആക്രമിക്കാനുളള നീക്കം അയല്‍വാസികള്‍ ഓടിക്കൂടിയതിനാല്‍ വിഫലമായി. ഇടതുകയ്യിലെ അസ്ഥിയുള്‍പ്പെടെ മുറിഞ്ഞുപോതിനാല്‍ മൊയ്‌തീന്‍ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read: കട്ടപ്പനയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി നാട്ടുകാരുടെ പേടിസ്വപ്‌നം; ആയുധം കോടാലിയും വാക്കത്തിയും

ABOUT THE AUTHOR

...view details