എറണാകുളം:മീന്‍പിടുത്ത വള്ളങ്ങളിലും ബോട്ടുകളിലും ജിപി എസ് ഘടിപ്പിച്ച് മീനുകള്‍ കൂട്ടമായി സഞ്ചരിക്കുന്ന മേഖലകള്‍ കണ്ടെത്തുന്ന സാങ്കേതിക വിദ്യ നേരത്തേ തന്നെ നമ്മുടെ മല്‍സ്യത്തൊഴിലാളികള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോഴിതാ മീന്‍ പിടുത്തം കൂടുതല്‍ ഫലപ്രദവും ആയാസ രഹിതവുമാക്കാന്‍ പുതിയ ഡ്രോണ്‍ സാങ്കേതിക വിദ്യയുമായി എത്തുകയാണ് കൊച്ചിയിലെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനമായ സിഎം എഫ് ആര്‍ ഐ.
കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ഡ്രോൺ ഉപയോഗത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ തയ്യാറെടുക്കുന്നത്. കടലിലെ കൂടുമത്സ്യകൃഷി, കടൽ സസ്‌തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടർവാട്ടർ ഇമേജിങ്, ജലാശയ മാപ്പിങ് തുടങ്ങിയവക്കായി ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമാണ് സിഎംഎഫ്ആർഐ സംയുക്ത ദൗത്യം തുടങ്ങുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണൽ ഫിഷറീസ് ഡെവലപ്മെന്‍റ് ബോർഡ്, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) എന്നിവർ സംയുക്തമായാണ് ഡ്രോൺ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.
"നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള പ്രകടനം കാഴ്ച വെക്കാന്‍ ഡ്രോണുകള്‍ക്ക് സാധിക്കും. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കും മല്‍സ്യ കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഡ്രോമുകള്‍ എങ്ങിനെ ഉപയോഗിക്കാം എന്നതില്‍ പരിചയപ്പെടുത്തലുകളും ബോധവല്‍ക്കരണവും ആവശ്യമാണ്. അതിശയകരമായ നിരവധി ദൗത്യങ്ങള്‍ക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്താനാവും. കൂടുകളിൽ കൃഷി ചെയ്യുന്ന മീനുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷണം, തീറ്റ വിതരണം, സെൻസറുകൾ ഘടിപ്പിച്ച് വെള്ളത്തിന്‍റെ ഗുണനിലവാര പിശോധന തുടങ്ങിയവ ഡ്രോണുകൾ എളുപ്പമാക്കും. മാത്രമല്ല, മത്സ്യകൃഷി ഫാമുകളിൽ നിന്ന് ജീവനുള്ള മത്സ്യങ്ങൾ ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാനും ഡ്രോൺ ഉപയോഗം സഹായിക്കും. കടൽ കൂടുകൃഷിക്ക് പ്രധാന വെല്ലുവിളിയാകുന്ന അപകടകാരികളായ ആൽഗകളുടെ വളർച്ചയും വ്യാപനവും നേരത്തെ തിരിച്ചറിയാനും ഈ സാങ്കേതികവിദ്യ ഉപകരിക്കും." സിഎംഎഫ്ആർഐ ഡയറക്‌ടർ ഡോ. ഗ്രിൻസൺ ജോർജ് ഇടിവി ഭാരതിനോട് പറഞ്ഞു.
കടലിലെ കൂടുമത്സ്യകൃഷി മുതൽ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം വരെ സമയവും ചെലവും കുറച്ച് കൂടുതൽ കുറ്റമറ്റതാക്കി മാറ്റാൻ ഡ്രോൺ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. മത്സ്യമേഖലയിലുള്ളവർക്കിടയിൽ ഇതിന് സ്വീകാര്യതയും ജനപ്രീതിയും ലഭിക്കുന്നതിനുള്ള ബോധവത്‌കരണ ശ്രമങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിമിംഗലങ്ങളെയും ഡോള്‍ഫിനുകളേയും നിരീക്ഷിക്കാന്‍