എറണാകുളം :ചോറ്റാനിക്കരയിൽ ക്രൂര മര്‍ദനത്തിനിരയായ പോക്സോ കേസ് അതിജീവിത മരിച്ചു. പത്തൊമ്പത് വയസായിരുന്നു. ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. യുവതി ആറുദിവസം വെന്‍റിലേറ്ററില്‍ ആയിരുന്നു.
തലയോലപ്പറമ്പ് സ്വദേശിയായ 21കാരനില്‍ നിന്നും ക്രൂര മർദനത്തിനും ലൈംഗിക പീഡനത്തിനും യുവതി ഇരയായിരുന്നു. ചുറ്റിക ഉപയോഗിച്ചായിരുന്നു പ്രതി അനൂപ് യുവതിയെ മർദിച്ചത്. പീഡനവും മർദനവും സഹിക്കാനാവാതെ ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിയെ അനൂപ് വെല്ലുവിളിച്ചു. ചത്തോയെന്ന് ആക്രോശിച്ചതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനൂപ് തന്നെയാണ് യുവതിയെ രക്ഷിച്ചത്. അബോധാവസ്ഥയിലായ യുവതി തറയിൽ വീണു കിടക്കുകയായിരുന്നു. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാതെ വന്നതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു.