കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി; 10 ദിവസത്തിനിടെ രണ്ടാമത്തെ അപകടം - Car rams into Workshop - CAR RAMS INTO WORKSHOP

കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം അമിത വേഗതയിലെത്തിയ കാര്‍ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി.

കാർ അപകടം പൂവാട്ടുപറമ്പ്  കാര്‍ വര്‍ക്ക് ഷോപ്പ്  CAR CRASH IN KOZHIKODE  KOZHIKODE POOVATTUPARAMB ACCIDENT
Accident Visuals from Kozhikode (ETV Bharat)

By ETV Bharat Kerala Team

Published : Jul 5, 2024, 8:59 PM IST

കോഴിക്കോട് നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി (ETV Bharat)


കോഴിക്കോട് : അമിത വേഗതയില്‍ കുതിച്ചെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി. പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപത്തെ വർക്ക് ഷോപ്പിലേക്കാണ് കാർ ഇടിച്ചു കയറിയത്. അപകടത്തിൽ വർക്ക് ഷോപ്പിന് മുൻപിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകള്‍ തകര്‍ന്നു. ഒരു ഇന്നോവ കാറിനും നാശനഷ്‌ടം ഉണ്ടായി. ഇന്ന് (05-07-2024) രാവിലെയാണ് അപടം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കാര്‍ പൂവാട്ടുപറമ്പ് ഭാഗത്ത് നിന്നും കോഴിക്കോടേക്ക് വരികയായിരുന്നു. എതിരെ വന്ന ഇലക്ട്രിക് ഓട്ടോയില്‍ ഇടിക്കാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്‌ടമായി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വര്‍ക്ക് ഷോപ്പില്‍ തകരാർ പരിഹരിക്കുന്നതിന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് നാശനഷ്‌ടം സംഭവിച്ചത്. ഈ സമയത്ത് ജീവനക്കാര്‍ എല്ലാവരും ഉള്‍വശത്ത് ആയതിനാല്‍ വലിയ ദുരന്തം ഒഴിവായി. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് തന്നെ മറ്റൊരു കാര്‍ ഇടിച്ചുകയറി നാശനഷ്‌ടങ്ങള്‍ സംഭവിച്ചിരുന്നു.

അന്ന് പതിമൂന്ന് ബൈക്കുകളും രണ്ട് കാറുകളുമാണ് തകര്‍ന്നത്. അപകടം സംഭവിച്ച ഭാഗത്തെ റോഡിൽ വലിയ വളവാണ്. വാഹനങ്ങൾ അമിത വേഗതയിൽ വരുന്നതാണ് നിരന്തരം അപകടമുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

Also Read :പൊലീസ് ഉദ്യോഗസ്ഥൻ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം - CAR ACCIDENT IN KANNUR

ABOUT THE AUTHOR

...view details