കാന്തല്ലൂർ (ഇടുക്കി): കാന്തല്ലൂരിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ് ഭ്രമരം പോയിൻ്റ്. കാന്തല്ലൂരിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും ഭ്രമരം പോയിൻ്റിലെത്തി കാഴ്‌ചകള്‍ കണ്ടും ചിത്രങ്ങള്‍ പകര്‍ത്തിയുമാണ് മടങ്ങാറുളളത്. ദിവസവും നിരവധി ട്രക്കിങ് ജീപ്പുകളാണ് സഞ്ചാരികളുമായി ഇവിടെയെത്തുന്നത്.
കാന്തല്ലൂരിൽ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി 'ഭ്രമരം' പോയിൻ്റ്; ദിനംപ്രതി എത്തുന്നത് നിരവധി സഞ്ചാരികൾ - BHRAMARAM POINT IN KANTHALLOOR - BHRAMARAM POINT IN KANTHALLOOR
ട്രീ ഹൗസും ചെറുകുടിലുകളുമാണ് ഭ്രമരം പോയിൻ്റിലെ പ്രധാന ആകർഷണം. ദിവസവും നിരവധി ട്രക്കിങ് ജീപ്പുകളാണ് സഞ്ചാരികളുമായി ഇവിടേക്കെത്തുന്നത്.
![കാന്തല്ലൂരിൽ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി 'ഭ്രമരം' പോയിൻ്റ്; ദിനംപ്രതി എത്തുന്നത് നിരവധി സഞ്ചാരികൾ - BHRAMARAM POINT IN KANTHALLOOR KANTHALLOOR BHRAMARAM POINT ഇടുക്കി KERALA TOURISM PLACES](https://etvbharatimages.akamaized.net/etvbharat/prod-images/20-05-2024/1200-675-21516876-thumbnail-16x9-bhramaram-point.jpg)
TREE HOUSE IN BHRAMARAM POINT (Source : ETV Bharat Reporter)
Published : May 20, 2024, 10:23 PM IST
'ഭ്രമരം' പോയിൻ്റ് (Source : ETV Bharat Reporter)
ആപ്പിളും സ്‌ട്രോബറിയുമൊക്കെ വിളയുന്ന പഴത്തോട്ടങ്ങള്‍ മാത്രമല്ല കാന്തല്ലൂരിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കാന്തല്ലൂരിലെ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്ന കാര്യങ്ങളാണ്. മുനിയറകളുള്ള ആനകോട്ടപ്പാറയുള്‍പ്പെടെ കണ്ടിരിക്കേണ്ട മറ്റ് ചിലയിടങ്ങളും കാന്തല്ലൂരില്‍ ഉണ്ട്.
Also Read :കോടമഞ്ഞ് മൂടി മധുരമൂറും തുടുത്ത പഴങ്ങള്‍ ; കാന്തല്ലൂരിലെ കണ്ണഞ്ചും 'സ്‌നോ ലൈന്‍' കാഴ്‌ച