തിരുവനന്തപുരം:ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരായി കെഎസ്‌ആര്‍ടിസി ഡ്രൈവർ യദു നൽകിയ ഹര്‍ജി കോടതി തളളി. കേസിൽ കോടതി ഇടപെടലും മേൽനോട്ടവും വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തളളിയത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഉയർന്ന ഉദ്യോഗസ്ഥനെ നിയമിക്കണം എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.
അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം തൃപ്‌തികരമായി തുടർന്നും നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. തെളിവുകൾ യഥാസമയം കൃത്യമായി കോടതിയിൽ ഹാജരാക്കണമെന്നും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക