ഇടുക്കി:ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവിട്ട് ജില്ല കലക്‌ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ ഷീബ ജോര്‍ജ്. തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് വിലക്കി കൊണ്ടാണ് ഉത്തരവ് (Arms Banned In Idukki). ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ 4 വരെ വിലക്ക് തുടരും (Loksabha Election 2024).
വിലക്ക് ലംഘിക്കുന്നവര്‍ ഐപിസി 188 പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും കലക്‌ടര്‍ വ്യക്തമാക്കി( Arms banned in Idukki). ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകള്‍, തോക്ക് ഉപയോഗിച്ച് കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കായിക താരങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല.