കോട്ടയം: ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിലെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് തീർഥാടനത്തെ ബാധിക്കുമെന്ന് അയ്യപ്പ സേവാ സമാജം പ്രസിഡന്‍റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്. സംവിധാനത്തിലെ ന്യൂനത ശബരിമല തീർത്ഥാടനത്തെ ബാധിക്കാൻ ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ സംവിധാനത്തിന് പുതിയ തരത്തിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കണമെന്നും കാളിദാസൻ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം സാധ്യമാക്കണം. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽ കേന്ദ്രങ്ങൾ തുറക്കണം. നിലവിലുള്ള സോഫ്റ്റ്‌വെയർ അനുസരിച്ച് അഞ്ചിൽ കൂടുതൽ പേർക്ക് ഒരേസമയം ബുക്ക് ചെയ്യാൻ ആവില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.