അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. 23 പന്തുകള്‍ നേരിട്ട രോഹിത് വെറും മൂന്ന് റണ്‍സെടുത്താണ് തിരികെ കയറിയത്. സ്ഥിരം ഓപ്പണിങ് റോളില്‍ കളിക്കുന്ന രോഹിത് ഇത്തവണ ആറാം നമ്പറിലായിരുന്നു ക്രീസിലേക്ക് എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെര്‍ത്തിലെ ആദ്യ ടെസ്റ്റിലെ യശസ്വി ജയ്‌സ്വള്‍- കെഎല്‍ രാഹുല്‍ ഓപ്പണിങ് ജോഡി നിലനിര്‍ത്തുന്നതിന് ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയത്. ടോപ് ഓര്‍ഡര്‍ തകര്‍ന്ന് പ്രതിരോധത്തിലായ ഇന്ത്യയ്‌ക്കായി ഏറെ ക്ഷമയോടെ കളിച്ച് ക്രീസിലുറയ്‌ക്കാനായിരുന്നു രോഹിത്തിന്‍റെ ശ്രമം. എന്നാല്‍ സ്‌കോട്ട് ബോളണ്ട് താരത്തെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.
ഏകദേശം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് ആറാം നമ്പറിലേക്ക് മടങ്ങിയെത്തിയത്. 2018-19 ഓസ്‌ട്രേലിയൻ പര്യടനത്തില്‍ മെൽബണിൽ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിനിടെയാണ് താരം ഇതിന് മുമ്പ് ഈ നമ്പറില്‍ ബാറ്റ് ചെയ്‌തത്. ആറാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ് രോഹിത്. 17 മത്സരങ്ങളിൽ നിന്ന് 52 ശരാശരിയിൽ 1040 റൺസാണ് താരം നേടിയിട്ടുള്ളത്. യശസ്വി ജയ്‌സ്വാള്‍ (0) , കെഎല്‍ രാഹുല്‍ (37), വിരാട് കോലി (7), ശുഭ്‌മാന്‍ ഗില്‍ (31) എന്നിവരെയാണ് രോഹിത്തിന് മുമ്പ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
ALSO READ: ഗില്ലിന്‍റെ പേടി സ്വപ്‌നം !; അഞ്ച് ഓവര്‍ തികച്ചെറിഞ്ഞിട്ടില്ല, 'ബണ്ണി'യാക്കി സ്കോട്ട് ബോളണ്ട്
ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ (ക്യാപ്റ്റൻ), ആര്‍ അശ്വിന്‍, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്‌മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.