ETV Bharat / bharat

ഓഫീസില്‍ നവീകരണ പ്രതിച്‌ഛായ സൃഷ്‌ടിക്കാന്‍ ഈ രാശിക്കാര്‍, അറിയാം ഇന്നത്തെ ജ്യോതിഷ ഫലം - HOROSCOPE PREDICTIONS TODAY

ഇന്നത്തെ രാശിഫലം

HOROSCOPE  ASTROLOGY  ജ്യോതിഷഫലം  നിങ്ങളുട ഇന്ന്
horoscope predictions today (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 19, 2025, 6:41 AM IST

തീയതി:19-01-2025 ഞായര്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മകരം

തിഥി: കൃഷ്‌ണ പഞ്ചമി

നക്ഷത്രം: ഉത്രം

അമൃതകാലം:03:28PM മുതല്‍ 04:55PM വരെ

ദുർമുഹൂർത്തം: 05:11 PM മുതല്‍ 05:59PM വരെ

രാഹുകാലം: 04:55PM മുതല്‍ 06:22 PM വരെ

സൂര്യോദയം: 06:47 AM

സൂര്യാസ്‌തമയം: 06:22 PM

ചിങ്ങം: എല്ലാ നിലയ്‌ക്കും ഒരു ഇടത്തരം ദിവസം. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും അസാധാരണമായി ഒന്നും ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നേട്ടമാകും. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണം

കന്നി: വിനയാന്വിതമായ പെരുമാറ്റവും മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികം വിധത്തില്‍ ഗുണകരമാകും. ബുദ്ധിപരമായി മാറ്റം സംഭവിക്കാം.യാദൃശ്ചികമായ ഒരു ചിന്ത ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം.ശാരീരികമായും മാനസികമായും തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ കാത്തിരിക്കുന്നു. കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും.

തുലാം: അത്ര നല്ലദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം പ്രശ്‌നമാകാമെന്നതുകൊണ്ട് അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ദിവസം.

വൃശ്ചികം: ഓഫീസില്‍ ഒരു മേക്ക് ഓവര്‍ ഇമേജ് (makeover image നവീകരണ പ്രതിച്‌ഛായ) വരുത്താന്‍ ശ്രമിക്കും. ശക്തനും ഇച്‌ഛാ ശക്തിയുള്ളവനുമാണ്. പരിശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോകുന്നവയുമല്ല. സഹപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഭാവനാസമ്പന്നമായ പദ്ധതികള്‍ നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു.

ധനു: ഭാഗ്യതാരകം നന്നായി പ്രകാശിക്കുന്ന ദിവസമാണ്. സഹായ സന്നദ്ധമായ മാനസികനില വച്ചുപുലര്‍ത്തുന്നതിനാല്‍ നിങ്ങളെ ചുറ്റിയിരിക്കുന്നവരുടെ പ്രശംസയ്ക്ക് പാത്രമായേക്കാം. മേലധികാരികളുടെ മതിപ്പ് നേടുന്നതിനായി, ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും. പ്രൊമോഷന്‍ ലഭിക്കാന്‍ ഭാഗ്യമുണ്ട്. ബിസിനസ് യാത്രക്കും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന്, പ്രത്യേകിച്ചും അഛ്ചനില്‍ നിന്ന്, ദീര്‍ഘകാലത്തേക്ക് നേട്ടങ്ങളുണ്ടായേക്കാവുന്ന ഒരു ശുഭവാര്‍ത്ത ലഭിച്ചേക്കാം.

മകരം: അവിവാഹിതര്‍ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും. പ്രിയതമയെ കാണുന്നതിലും ഹൃദയം പങ്കുവയ്ക്കാന്‍ സാധിക്കുന്നതിലും വളരെ ആനന്ദിക്കും. മിക്കപ്പോഴും ഇത് ഏകപക്ഷീയം ആകാന്‍ തരമില്ല.

കുംഭം: മനസുനിറയെ ചിന്തകളായിരിക്കും. ആ ചിന്തകള്‍ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരുകയും സ്വയം ശാന്തനാകുകയും അമിതമായ ചിന്ത നിര്‍ത്തുകയും ചെയ്യുന്നതോടെ മനഃസുഖം കിട്ടും. മോഷണം, നിയമവിരുദ്ധപ്രവൃത്തികള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാദ്ധ്യത. ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം. ഈശ്വരനാമജപം കൊണ്ട് മനഃസുഖം കിട്ടും.

മീനം: നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ മറ്റൊരു നിങ്ങളെയാകും കാണുക. എഴുത്തുകാരനായാലും അഭിനേതാവായാലും നര്‍ത്തകനായാലും കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ അഭിനന്ദിക്കുകയും ചെയ്യും. ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫീഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ അവസരമുണ്ടായേക്കും. രാത്രി പാര്‍ട്ടിക്ക് പോകുന്നത് ധൃതി പിടിച്ച ജോലിക്കിടയില്‍ മനസ്സിന് ഉന്മേഷം പകരും.

മേടം: പരോപകാരശീലം പ്രകടിപ്പിക്കും. ചിലര്‍ക്ക് താങ്കളുടെ ഈ ദീനാനുകമ്പ ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം. എന്നാല്‍ ഇത് ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കും. മാത്രമല്ല, ഏറെ ആവശ്യമായ മനഃസമാധാനവും അത് നല്‍കും. മനസിന്‍റെ പ്രസന്നഭാവം കൊണ്ടുണ്ടാകാവുന്ന നേട്ടം കൈവരിക്കും.

ഇടവം: ഒരു പ്രഭാഷകനോ, ജനങ്ങളുമായി മറ്റുതരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ സദസ്സിനെ ആകര്‍ഷണവലയത്തില്‍ ഒതുക്കാന്‍ കഴിയും. ഒരു നേരിട്ടുള്ള സംഭാഷണത്തില്‍ പോലും ശ്രോതാവിനെ വിസ്‌മയിപ്പിക്കാന്‍ സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. വിദ്യാര്‍ത്ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങളുള്‍ക്കൊള്ളാന്‍ സാധിക്കും. ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനംകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും മുന്നേറ്റം തടയപ്പെടുന്നില്ല.

മിഥുനം: സംതൃപ്‌തിയുടേയും, സന്തോഷത്തിന്‍റെയും ഗാർഹിക ആഘോഷങ്ങളുടേതുമായിരിക്കും. കുട്ടികളോടൊപ്പം കൂടുതല്‍ ഗുണകരമായ സമയം ചെലവിടുന്നതിനായി ശ്രമിക്കുകയും വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

കര്‍ക്കടകം: ആഹ്ലാദത്തിന്‍റെ ഒരു ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും അമിതാഹ്ലാദവാനാക്കും. ഭാഗ്യദേവതയുടെ ആശ്ലേഷം ഉല്‍സഹവും ഉന്മേഷവും നിറയ്ക്കും. മല്‍സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യപദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.