ന്യൂഡൽഹി: പ്രഥമ ഖോ ഖോ ലോകകപ്പിന്‍റെ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 66-16 ന് പരാജയപ്പെടുത്തി ഇന്ത്യയുടെ വനിതാ ടീം. ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രതികരണമാണ് വനിതാ ടീം കാഴ്‌ചവെച്ചത്.
ഇന്ത്യയുടെ നാസിയ ബീബിയെയും നിർമ്മല ഭാട്ടിയെയും പ്രതിരോധക്കാർ പൂട്ടിയിട്ടും ചൈത്ര ബി നടത്തിയ ഡ്രീം റണ്ണിലൂടെയാണ് വനിതാ ടീം തുടക്കം ഗംഭീരമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ സിനെതെംബ മോസിയയാൽ ഒറ്റയ്ക്ക് 5 പോയിന്‍റുകൾ നേടി. ഒന്നാം ടേണിന്‍റെ അവസാനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 8 പോയിന്‍റായിരുന്നു.
രണ്ടാം ടേണിൽ ഇന്ത്യയുടെ രേഷ്‌മ, ഗംഭീര ഫോമിൽ കളംപിടിച്ചു. 33-10 എന്ന സ്‌കോറിലാണ് രണ്ടാം ടേണ്‍ ഇന്ത്യ ഫിനിഷ് ചെയ്‌തത്. രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് നിര്‍ണായകമായ റൺ ലഭിച്ചു. മൂന്നാം ടേണിൽ വൈഷ്‌ണവി പവാർ, നസ്രീൻ ഷെയ്ഖ്, ഭിലാർദേവി എന്നിവർ 5 മിനിറ്റ് മികച്ച പ്രകടനം കാഴ്‌ചവെച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാലാം ടേണിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ ബാച്ച് ഒരു മിനിറ്റും 45 സെക്കൻഡുമായിരുന്നു. നസ്രീൻ ഷെയ്ഖും രേഷ്മ റാത്തോഡും 66-16 എന്ന അവസാന സ്‌കോറോടെ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
ഫൈനലിൽ ഇന്ത്യൻ ടീം നേപ്പാളിനെ നേരിടും. ഞായറാഴ്‌ച (19-01-2025) ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് മത്സരം. സെമിഫൈനൽ പോരാട്ടത്തിൽ ഉഗാണ്ടയെ 89-18 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് നേപ്പാൾ 2025 ഖോ ഖോ ലോകകപ്പിന്‍റെ ഫൈനലിലേക്ക് യോഗ്യത നേടിയത്.
Also Read: അണ്ടർ 19 വനിതാ ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് മലേഷ്യയില്‍ തുടക്കമാകും