മേദിനിപൂർ: പശ്ചിമ ബംഗാളിലെ മേദിനിപൂർ മെഡിക്കൽ കോളജിൽ കാലാവധി കഴിഞ്ഞ സലൈന്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് ഗർഭിണി മരിച്ച സംഭവത്തില്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഡോക്‌ടർമാർക്ക് സസ്‌പെന്‍ഷന്‍. മേദിനിപൂർ മെഡിക്കൽ കോളജ് സൂപ്രണ്ടും ആറ് അധ്യാപകരും ഉൾപ്പെടെ 12 ഡോക്‌ടർമാർക്കെതിരെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയധികം ഡോക്‌ടർമാർക്കെതിരെ കൂട്ട നടപടിക്ക് ഉത്തരവിട്ടത്. ഇവര്‍ക്കെതിരെ എഫ്ഐആറും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ച (ജനുവരി 15) ആണ് സംഭവം. ആശുപത്രിയില്‍ നിന്ന് സലൈൻ നൽകിയ അഞ്ച് ഗർഭിണികൾ രോഗബാധിതരായി വീഴുകയായിരുന്നു. ഇതില്‍ ഒരാൾ പിന്നീട് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് സ്‌ത്രീകളെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലേക്ക് മാറ്റി. ഡേറ്റ് കഴിഞ്ഞ സലൈന്‍ ആണ് ആശുപത്രിയില്‍ നിന്ന് നല്‍കിയത് എന്ന കുടുംബത്തിന്‍റെ ആരോപണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അംഗം അർച്ചന മജുംദാർ ആശുപത്രി സന്ദർശിച്ചു. സംഭവത്തില്‍ പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ജൂനിയർ ഡോക്‌ടർമാരെ ബലിയാടാക്കുകയാണെന്ന് സന്ദർശനത്തിന് ശേഷം അർച്ചന മജുംദാർ വ്യക്തമാക്കി. സംഭവം വിശദമായി അന്വേഷിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് 13 അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സിഐഡിയും കേസ് അന്വേഷിക്കുന്നുണ്ട്.
Also Read: രാഹുൽ ഗാന്ധിയുടെ എയിംസ് ആശുപത്രി സന്ദർശനം: വിമർശിച്ച് എയിംസ് അധികൃതർ