ഹൈദരാബാദ്: ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ന് (ജനുവരി 18) ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മലേഷ്യ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ്. നിക്കി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ടീം, ജനുവരി 19 ന് വെസ്റ്റ് ഇൻഡീസിനെതിരെ ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇംഗ്ലണ്ട്, അയർലൻഡ്, പാകിസ്ഥാൻ, യുഎസ് എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലാണ്. ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ്, നൈജീരിയ, സമോവ, ദക്ഷിണാഫ്രിക്ക എന്നിവരും ഉൾപ്പെടുന്നു. ഗ്രൂപ്പ് ഡിയിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നേപ്പാൾ, സ്‌കോട്ട്‌ലൻഡ് എന്നീ ടീമുകളാണ്. ഗ്രൂപ്പ് ഘട്ടങ്ങളിലെ മത്സരങ്ങൾ ജനുവരി 23 വരെ നടക്കും, അതിനുശേഷം ജനുവരി 25 ന് സൂപ്പർ സിക്സുകൾ ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ ഗ്രൂപ്പിൽ നിന്നും 3 ടീമുകൾ വീതം സൂപ്പർ-6 ലേക്ക് യോഗ്യത നേടും.
രണ്ട് സെമി ഫൈനലുകളും ജനുവരി 31 ന് നടക്കും, തുടർന്ന് ഫെബ്രുവരി 2 ന് ബയൂമാസ് ഓവലിൽ ഫൈനൽ പോരാട്ടം നടക്കും. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന എഡിഷനിൽ ഷെഫാലി വർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായിരുന്നു.
Great to see the smiling faces of the 16 #U19worldcup captains in Kuala Lumpur, Malaysia ahead of the @ICC Women's @T20WorldCup starting on January 18. Best wishes to all of these young stars and their teams. pic.twitter.com/rZPFVeq6W1
— Jay Shah (@JayShah) January 14, 2025
അണ്ടർ 19 വനിതാ ടി20 ലോകകപ്പ് -
ഇന്ത്യ: നിക്കി പ്രസാദ് (സി), സനിക ചാൽക്കെ, ജി തൃഷ, കമാലിനി ജി, ഭാവിക അഹിരെ, ഈശ്വരി അവാസരെ, മിഥില വിനോദ്, ജോഷിത വിജെ, സോനം യാദവ്, പരുണിക സിസോദിയ, കേസരി ദൃതി, ആയുഷി ശുക്ല, ആനന്ദിത കിഷോർ,എം.ഡി ഷബ്നം, വൈഷ്ണവി എസ്.