ആലപ്പുഴ: പട്ടണക്കാട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. അസം സ്വദേശി ഫൗജിൽ ഹക്ക് (39) കർണ്ണാടക സ്വദേശി ലെറ്റോ (33) എന്നിവരെയാണ് പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. 65,000 രൂപ വിലവരുന്ന വാർപ്പും നിലവിളക്കുകളുമാണ് ഇവര്‍ മോഷ്‌ടിച്ചത്. പട്ടണക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോടതി റിമാന്‍ഡ് ചെയ്‌ത പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പട്ടണക്കാട് സിഐ ജയൻ കെ എസിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ അജിത്ത് കുമാർ, രാജേന്ദ്രൻ, സീനിയർ സിപിഒ മാരായ അരുൺ കുമാർ എം, അനീഷ് ടി കെ, അനൂപ് എ പി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Also Read: കുറുവ സംഘത്തെ തേടിയുള്ള അന്വേഷണം: പിടിയിലായത് കൊടും ക്രിമിനലുകൾ