മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് 1987ല്‍ ജോഷി സംവിധാനം ചെയ്‌ത 'ന്യൂഡല്‍ഹി'. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഡല്‍ഹിയിലെ ഷൂട്ടിംഗിനായാണ് താരം ഡല്‍ഹിയില്‍ എത്തിയത്.
ഡല്‍ഹിയിലെത്തിയ മമ്മൂട്ടി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കറും ഭാര്യ സുധേഷ് ധന്‍കറുമായി കൂടിക്കാഴ്‌ച്ച നടത്തി. മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും ജോണ്‍ ബ്രിട്ടാസ് എംപിയും ഉണ്ടായിരുന്നു. ഉപരാഷ്‌ട്രപതിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച്ച.
സിനിമയുടെ ഡല്‍ഹി ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വെള്ളിയാഴ്‌ച്ച മോഹന്‍ലാലും എത്തുമെന്നാണ് സൂചന. ഫെബ്രുവരി 25 വരെയാണ് സിനിമയുടെ ഡല്‍ഹിയിലെ ഷെഡ്യൂള്‍. ഇതിന് മുമ്പ് കൊച്ചിയിലായിരുന്നു ചിത്രീകരണം. സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലായിരുന്നു. യുഎഇ, അസർബൈജാൻ തുടങ്ങി രാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു.
'എംഎംഎംഎൻ' എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി നാമകരണം ചെയ്‌തിരിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 'ട്വന്‍റി20' എന്ന സിനിമയ്‌ക്ക് ശേഷം ഇരുവരും മുഴുനീള വേഷത്തില്‍ ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ മഹേഷ് നാരായണന്‍ ചിത്രത്തിനുണ്ട്.
നയന്‍താരയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ 'ഗോള്‍ഡി'ലാണ് നയന്‍താര ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്.
അതേസമയം മമ്മൂട്ടിക്കൊപ്പം ഇത് നാലാം തവണയാണ് നയന്‍താര വേഷമിടുന്നത്. മഹേഷ് നാരായണന്‍ ചിത്രത്തിലൂടെ ഒണ്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. 'പുതിയ നിയമം' (2016) എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ രാജീവ് മേനോന്‍, ദര്‍ശന രാജേന്ദ്രന്‍, രഞ്ജി പണിക്കര്‍, ഡാനിഷ് ഹുസൈന്‍, രേവതി, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും അഭിനയിക്കുന്നുണ്ട്.
സംവിധാനത്തിന് പുറമെ മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വ്വഹിക്കുന്നത്. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകനായ മനുഷ് നന്ദനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആന്‍റോ ജോസഫ് ആണ് സിനിമയുടെ നിര്‍മ്മാണവും നിര്‍വ്വഹിക്കുക. കോ പ്രൊഡ്യൂസര്‍മാര്‍ - സി.ആര്‍ സലി, സുഭാഷ് ജോര്‍ജ് മാനുവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രാജേഷ് കൃഷ്‌ണ, സിവി സാരഥ എന്നിവരും നിര്‍വ്വഹിക്കുന്നു.
Read More
- 9 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം.. മഹേഷ് നാരായണന്‍ ചിത്രത്തില്‍ നയന്‍താരയും.. - NAYANTHARA WITH MAMMOOTTY MOHANLAL
- "ലാലേട്ടാ, താടി വേണം ക്ലീൻ ഷേവ് ചെയ്യരുത്.. ഇന്നലെ കളിയാക്കിയവർ ഒന്ന് വന്നേ", ഒടുവില്‍ ദൃശ്യം 3 ഉറപ്പിച്ച് മോഹന്‍ലാല്‍; അപേക്ഷയുമായി ആരാധകര്‍
- "സച്ചിനെ പിന്നെ കാണാം, കമല്‍ ഹാസനെ കണ്ടിട്ട് അവസരം ചോദിക്കണം.. രാജമൗലി അവസരം തന്നാല്‍ ഹൈദരാബാദിലേക്ക് പറക്കും", ശ്യാം മോഹന്‍ പറയുന്നു
- ആള് ചില്ലറക്കാരി അല്ല! ലൗ ആക്ഷന്‍ ഡ്രാമയ്‌ക്കായി ധ്യാന്‍റെ വീട്ടിലേക്ക്..ആസിഫുമായുള്ള ബന്ധം.. റിപ്ലൈ തരുന്ന ചാക്കോച്ചന്‍; റോസ്‌മേരി ലില്ലു പറയുന്നു
- ഒന്നിച്ച് നടന്ന 100 മീറ്റര്‍, നേരില്‍ മിണ്ടിയ 10 വാക്കുകള്‍.. കാത്തിരുന്ന Yes or No, പത്താം ക്ലാസിലെ പ്രണയത്തെ കുറിച്ച് ശ്രീ ദേവ്
- "ഇവിടെ മാഫിയ ഉണ്ട്, മഞ്‌ജു വാര്യർ തടവിലെന്ന് പറഞ്ഞിട്ട് 35 ദിവസങ്ങള്‍, 3 വര്‍ഷം മുമ്പ് രാഷ്‌ട്രപതിക്ക് കത്തയച്ചു.. പട്ടും വളയും കിട്ടാനല്ല, ഭ്രാന്തായത് കൊണ്ട്"
- "പ്രിയമുള്ളവളേ, മുറിഞ്ഞ ഹൃദയത്തിന്‍റെ നെടുവീർപ്പുകൾ എക്കലടിക്കുന്നു!", മഞ്ജു വാര്യര്‍ക്ക് തുറന്ന പ്രണയ കുറിപ്പുമായി സനല്‍ കുമാര്‍ ശശിധരന്‍
- "നമ്മുടെ പ്രണയം ഇങ്ങനെ വിളിച്ചു പറയേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്"; മഞ്ജു വാര്യരെ വിടാതെ സനല്‍കുമാര്‍