മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത യശസ്വി ജയ്‌സ്വാളിനേയും ഉള്‍പ്പെടുത്തിയത് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടെസ്റ്റ്, ടി20 ഫോർമാറ്റുകളിലെ തകര്‍പ്പന്‍ പ്രകടനം പരിഗണിച്ചാണ് താരത്തിന് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന വേളയിൽ ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത ജയ്‌സ്വാളിനെ ടീമിലേക്ക് തിരഞ്ഞെടുത്തതിന്‍റെ കാരണം ക്യാപ്‌റ്റന്‍ രോഹിത് ശർമ്മ വെളിപ്പെടുത്തി. കഴിഞ്ഞ 6-8 മാസത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ യശസ്വി ജയ്‌സ്വാളിനെ തിരഞ്ഞെടുത്തതെന്ന് രോഹിത് പറഞ്ഞു.
അദ്ദേഹം ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. പക്ഷേ കഴിവ് കൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ 3 മത്സരങ്ങളുടെ ഹോം പരമ്പരയിൽ ജയ്‌സ്വാളും ടീമിന്‍റെ ഭാഗമാണ്. പരമ്പരയിൽ താരം തന്‍റെ ഏകദിന അരങ്ങേറ്റം നടത്തും. തുടർന്ന് ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ൽ പങ്കെടുക്കും.
ജയ്‌സ്വാളിന്‍റെ അന്താരാഷ്ട്ര കരിയർ:
19 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 36 ഇന്നിംഗ്‌സുകളിൽ നിന്ന് 52.88 ശരാശരിയിൽ 1798 റൺസാണ് യശസ്വി ജയ്‌സ്വാളിന്‍റെ സമ്പാദ്യം. കളിയിലെ ഏറ്റവും വലിയ ഫോർമാറ്റിൽ 10 അർധസെഞ്ചുറികളും 4 സെഞ്ചുറികളും താരത്തിന്‍റെ പേരിലുണ്ട്. അതേസമയം ടി20 ക്രിക്കറ്റിലും തന്‍റെ കഴിവ് തെളിയിച്ചു. 23 ടി20 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് യുവ ബാറ്റര്‍ 36.115 ശരാശരിയിൽ 5 അർധസെഞ്ചുറികളും 1 സെഞ്ചുറിയും ഉൾപ്പെടെ 723 റൺസ് നേടിയിട്ടുണ്ട്.
Rohit Sharma said - " we have picked the yashasvi jaiswal based on what he has done. he hasn't played a single odi match but we know he has that quality and potential, that's we picked him in champions trophy squad". pic.twitter.com/JwaHp1XO3S
— Tanuj Singh (@ImTanujSingh) January 18, 2025
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം:-
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ.