വിശാഖപട്ടണം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകനും കമന്‍റേറ്റേറുമായ രവി ശാസ്ത്രി (Ravi Shastri Warns Shubman Gill). കിട്ടുന്ന അവസരങ്ങളില്‍ യുവതാരങ്ങള്‍ ടീമിനായി മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കണമെന്നും ആഭ്യന്തര ക്രിക്കറ്റില്‍ ചേതേശ്വര്‍ പുജാര (Cheteshwar Pujara) ഉള്‍പ്പടെയുള്ള താരങ്ങള്‍ തകര്‍പ്പന്‍ ഫോമിലുള്ള കാര്യം മറക്കരുതെന്നും രവി ശാസ്‌ത്രി പറഞ്ഞു. ഇന്നലെ വിശഖാപട്ടണത്ത് ആരംഭിച്ച ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഗില്‍ 34 റണ്‍സ് നേടി പുറത്തായതിന് പിന്നാലെയാണ് ശാസ്‌ത്രിയുടെ പ്രതികരണം.
യുവനിരയാണ് ഇപ്പോള്‍ ഇന്ത്യയുടേത്. ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി തന്നെ പ്രയോജനപ്പെടുത്താന്‍ അവര്‍ക്കാകണം. ചേതേശ്വര്‍ പുജാര കാത്തുനില്‍ക്കുന്ന കാര്യം ആരും മറക്കരുത്. രഞ്ജി മികച്ച ഫോമില്‍ കളിക്കുന്ന പുജാര സെലക്‌ടര്‍മാരുടെ റാഡറില്‍ നിന്നും ഇതുവരെയും പുറത്തായിട്ടില്ല'- ശാസ്‌ത്രി പറഞ്ഞു.
ഇന്നലെ വിശാഖപട്ടണം ടെസ്‌റ്റില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ശുഭ്‌മാന്‍ ഗില്‍ 46 പന്ത് നേരിട്ടായിരുന്നു 34 റണ്‍സ് നേടി പുറത്തായത് (Shubman Gill Score in India vs England 2nd Test). ടെസ്‌റ്റ് ക്രിക്കറ്റില്‍ സമീപകാലത്തായി മോശം ഫോമിലാണ് 24കാരനായ താരമുള്ളത്. അവസാനം കളിച്ച 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ഗില്ലിന് സാധിച്ചിട്ടില്ല.