പാരീസ്: സ്‌കീറ്റ് മിക്‌സഡ് ടീം യോഗ്യതാ ഇനത്തിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ ഷൂട്ടർമാരായ അനന്ത്ജിത് സിംഗ് നറുക്കയും മഹേശ്വരി ചൗഹാനും ഇന്ന് (ഓഗസ്റ്റ് 5) വെങ്കല മെഡലിനായി മത്സരിക്കും. വൈകുന്നേരം 6:30 നാണ് മത്സരം. യോഗ്യതാ മത്സരത്തിന്‍റെ ആദ്യ റൗണ്ടിൽ 48 പോയിന്‍റും രണ്ടാം റൗണ്ടിൽ 49 പോയിന്‍റും മൂന്നാം റൗണ്ടിൽ 48 പോയിന്‍റുമാണ് ഇന്ത്യൻ ടീം നേടിയത്. ഇതോടെ മൂന്ന് റൗണ്ടുകൾ പിന്നിട്ടപ്പോൾ ഇരുവരും ചേർന്ന് ടീമിനായി 146 പോയിന്‍റ് നേടി.
മത്സരത്തിൽ ഇരുവരും മിന്നുന്ന പ്രകടനം നടത്തി. 15 രാജ്യങ്ങള്‍ മത്സരിച്ചതില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തുകയായിരുന്നു. സ്‌കീറ്റ് മിക്‌സഡ് ടീം യോഗ്യതാ ഇനത്തിൽ ചൈനീസ് ടീം മൂന്നാം സ്ഥാനത്തെത്തി. എന്നാൽ ഇന്ത്യൻ, ചൈനീസ് ടീമുകളുടെ സ്കോറുകൾ സമനിലയിലായതിനാൽ ഇരു ടീമുകളും വെങ്കലത്തിനായി മത്സരിക്കും.