പാരിസ്:ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് ഇന്ന് കനത്ത നിരാശ. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷന്മാരുടേയും വനിതകളുടേയും വിഭാഗത്തില്‍ ഫൈനലിന് ഇറങ്ങിയ അര്‍ജുന്‍ ബബുതയ്‌ക്കും രമിത ജിന്‍ഡാലിനും മെഡല്‍ നേടാനായില്ല. വനിതകളില്‍ രമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു.
എലിമിനേഷന്‍ റൗണ്ടില്‍ ആറാം സ്ഥാനത്ത് സമനില വന്നതോടെ ഷൂട്ടോഫിലാണ് ഫ്രഞ്ച് താരത്തോടെ പരാജയപ്പെട്ട് രമിത പുറത്താവുന്നത്. മറുവശത്ത് നാലാമതാണ് ഫിനിഷ് ചെയ്‌തത്. തുടക്കം തൊട്ട് മികച്ച പ്രകടനം നടത്തിയ താരം മെഡല്‍ പൊസിഷനില്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തിന് ഏറെ അടുത്തെത്താനും അര്‍ജുന് കഴിഞ്ഞു. എന്നാല്‍ അവസാന ഘട്ടത്തില്‍ പറ്റിയ ചെറിയ പാളിച്ച അര്‍ജുന് നിരാശ നല്‍കി.