ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ 12 ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയയുടെ സ്റ്റാർ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ ഫെബ്രുവരി19ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റിനുള്ള ഓസീസ് ടീമിൽ അംഗമായിരിക്കെയാണ് സ്റ്റോയിനിസ് കളത്തില്‍നിന്ന് വിട പറയുന്നത്. ഇതോടെ ചാമ്പ്യൻസ് ട്രോഫിക്കായി ഓസീസിന് സ്റ്റോയ്നിസിനു പകരക്കാരനെ കണ്ടെത്തണം. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനു പിന്നാലെ മാർക്കസ് സ്റ്റോയിനിസും ഇല്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഓസ്ട്രേലിയയ്ക്കായി ഏകദിന ക്രിക്കറ്റ് കളിക്കുന്നത് അവിശ്വസനീയമായ ഒരു യാത്രയായിരുന്നു, ഓസീസ് ജഴ്‌സിയിൽ ഇതുവരെ ലഭിച്ച എല്ലാ അവസരങ്ങൾക്കും നന്ദി. എന്‍റെ രാജ്യത്തെ ഏറ്റവും ഉയർന്ന തലത്തിൽ പ്രതിനിധീകരിക്കുന്നത് എപ്പോഴും വിലമതിക്കുന്നതാണെന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റോയിനിസ് പറഞ്ഞു.
ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല, പക്ഷേ ഏകദിനങ്ങളിൽ നിന്ന് മാറി എന്‍റെ കരിയറിലെ അടുത്ത അധ്യായത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതാണ് ശരിയായ സമയമെന്ന് ഞാൻ വിശ്വസിക്കുന്നു.' എനിക്ക് റോണുമായി (ആൻഡ്രൂ മക്ഡൊണാൾഡ്) അതിശയകരമായ ഒരു ബന്ധമുണ്ട്, അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു.ടി20 സ്പെഷ്യലിസ്റ്റ് ക്രിക്കറ്റ് താരം കൂടിയായ സ്റ്റോയിനിസ് ഏകദിനത്തില്‍ നിന്ന് വിരമിക്കാൻ തീരുമാനിച്ചതോടെ കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ താല്‍പര്യം.
മാർക്കസ് സ്റ്റോയിനിസിന്‍റെ ഏകദിന കരിയർ
71 ഏകദിന മത്സരങ്ങളിൽ സ്റ്റോയിനിസ് ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും 6 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ ആകെ 1495 റൺസാണ് താരം നേടിയത്. പുറത്താകാതെ നേടിയ 146 റൺസാണ് ഏറ്റവും മികച്ച സ്കോർ. അതേസമയം, 48 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 2019 ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിസ്റ്റിലും 2023 ലെ ലോകകപ്പ് ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ ടീമിലും സ്റ്റോയിനിസ് അംഗമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ പെർത്തിൽ പാകിസ്ഥാനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്.
🚨 MARCUS STOINIS RETIRES FROM ODI CRICKET 🚨 pic.twitter.com/SvkbrsdedE
— Tanuj Singh (@ImTanujSingh) February 6, 2025
ഓസ്‌ട്രേലിയയുടെ താൽക്കാലിക ടീം:-
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ (ടീം ഇതുവരെ തീരുമാനിച്ചിട്ടില്ല).