ശിവപുരി : മധ്യപ്രദേശിലെ ശിവപുരിയില്‍ സൈനിക ഹെലികോപ്‌ടര്‍ തകര്‍ന്നു വീണു. പതിവ് പരിശീലന പറക്കലിനിടെയാണ് രണ്ട് സീറ്റുള്ള മിറാഷ് 2000 ഹെലികോപ്‌ടര്‍ തകർന്നുവീണത്. പ്രദേശത്തെ വയലിലേക്കാണ് ഹെലികോപ്‌ടര്‍ പതിച്ചത്. പിന്നാലെ ഹെലികോപ്‌ടര്‍ കത്തി നശിക്കുകയും ചെയ്‌തു.
ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ചോപ്പര്‍ നിലംപതിക്കാന്‍ ആരംഭിച്ചതോടെ പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. അതേസമയം ഒരു പൈലറ്റ് നദിയില്‍ വീണതായും വിവരമുണ്ട്.
രണ്ടാമത്തെ പൈലറ്റ് വയലിലാണ് വീണത്. ശിവപുരി ജില്ലയിലെ ഡെഹ്രേത സാനി ഗ്രാമത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തകര്‍ന്നുവീണ ഹെലികോപ്‌ടര്‍ പൂര്‍ണമായും കത്തിനശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകട സാധ്യത മനസിലായതോടെ ഗ്രാമത്തിലെ വീടുകള്‍ക്ക് കേടുപാടു സംഭവിക്കാതിരിക്കാനായി ഒഴിഞ്ഞ പ്രദേശത്ത് ഹെലികോപ്‌ടര്‍ ലാന്‍ഡ് ചെയ്യാന്‍ രണ്ടുപൈലറ്റുമാറും പരമാവധി ശ്രമിച്ചിരുന്നു എന്നാണ് വിവരം. അപകട വിവരം ലഭിച്ചയുടന്‍ പൊലീസും മറ്റും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപകടകാരണം അന്വേഷിക്കാൻ വ്യോമസേന സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട കോപ്‌ടറിന്‍റെ പൈലറ്റ് (ETV BBharat)
ഹെലികോപ്റ്ററിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. വിശദമായ അന്വേഷണത്തിന് ശേഷമേ യഥാർഥ കാരണങ്ങൾ വ്യക്തമാകൂ. പെട്ടെന്ന് ഒരു വലിയ ശബ്‌ദം കേട്ടതായും പുറത്തിറങ്ങി നോക്കിയപ്പോൾ ഹെലികോപ്‌ടർ നിലത്ത് വീണുകിടക്കുന്നതാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.
A twin-seater Mirage 2000 fighter aircraft today crashed near Shivpuri in Madhya Pradesh while it was on a routine training sortie. A Court of Inquiry is being ordered to ascertain the cause of the crash. More details are awaited: Defence officials pic.twitter.com/I1mMYpN6gj
— ANI (@ANI) February 6, 2025
'പൈലറ്റുമാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന. ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുന്നു. അപകടത്തിന് ശേഷം, ഹെലികോപ്‌ടറിന്‍റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, ചുറ്റുമുള്ള പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുത്. സമാധാനം നിലനിർത്തണം' -അധികൃതര്‍ വ്യക്തമാക്കി.