നാഗ്‌പൂരില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 249 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Innings Break!
— BCCI (@BCCI) February 6, 2025
England are all out for 2⃣4⃣8⃣
3⃣ wickets each for Harshit Rana & Ravindra Jadeja 👌
A wicket each for Axar Patel, Mohd. Shami and Kuldeep Yadav ☝️
Stay tuned for #TeamIndia's chase ⏳
Scorecard ▶️ https://t.co/lWBc7oPRcd#INDvENG | @IDFCFIRSTBank pic.twitter.com/eIu9Jid3I2
നായകന്‍ ജോസ് ബട്‌ലറുടെയും (52) ജേക്കബ് ബെത്തലിന്‍റെ (51) അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും തിളങ്ങി. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.
ക്യാപ്റ്റൻ ജോസ് ബട്‍ലർ 67 പന്തിൽ നാലു ഫോറുകളോടെ 52 റൺസ് നേടിയത്. ജേക്കബ് ബെത്തൽ 64 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 51 റണ്‍സെടുത്തും പുറത്തായി. ഫിലിപ് സോൾട്ട് (43), ബെൻ ഡക്കറ്റ് ( 32), ജോ റൂട്ട് (19), ബ്രൈഡൻ കാഴ്സ് ( 10), ജോഫ്ര ആർച്ചർ ( 21) എന്നിവര്‍ ഇംഗ്ലണ്ടിനായി തിളങ്ങി. ഹാരി ബ്രൂക്ക് (0), ലിയാം ലിവിങ്സ്റ്റൺ (അഞ്ച്), ആദിൽ റഷീദ് (എട്ട്), സാഖിബ് മഹ്മൂദ് (രണ്ടു) എന്നിവർ നിരാശപ്പെടുത്തി. ഓപ്പണിങ് വിക്കറ്റിൽ 75 റൺസില്‍ മിന്നുന്ന തുടക്കമാണ് ഫിലിപ് സോൾട്ട് – ബെൻ ഡക്കറ്റ് സഖ്യം നൽകിയത്.
Ravindra Jadeja and debutant Harshit Rana grab three scalps each to restrict England in the first ODI 👌#INDvENG 📝: https://t.co/O3Pk2D0T3d pic.twitter.com/jYEZ4ztRJl
— ICC (@ICC) February 6, 2025
ഇന്ത്യയ്‌ക്കായി ഏകദിന അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ഹർഷിത് റാണ ഏഴ് ഓവറിൽ 53 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. തന്‍റെ മൂന്നാം ഓവറില്‍ 26 റണ്‍സാണ് റാണ വിട്ടുകൊടുത്തത്. അരങ്ങേറ്റ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ മോശം റെക്കോര്‍ഡും ഇതോടെ റാണയെ തേടിയെത്തി. ജഡേജ ഒൻപത് ഓവറിൽ 26 റൺസ് കൊടുത്താണ് മൂന്നു വിക്കറ്റെടുത്ത്.
- Also Read: പാകിസ്ഥാന് പുറത്ത്; ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് സഹീര്‍ ഖാന് - CHAMPIONS TROPHY 2025
- Also Read: ഇംഗ്ലണ്ടിന് ബാറ്റിങ്: ഏകദിനത്തില്‍ ജയ്സ്വാളിനും റാണയ്ക്കും അരങ്ങേറ്റം, കോലി പുറത്ത് - IND VS ENG 1ST ODI
- Also Read: നാഗ്‌പൂരില്‍ ചരിത്രം കുറിക്കാന്‍ മുഹമ്മദ് ഷമി; റെക്കോർഡിന് 5 വിക്കറ്റുകൾ മാത്രം അകലം - MOHAMMED SHAMI