കൊല്ലം: ആഴക്കടൽ മണൽഖനനത്തിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ കേരളത്തിൽ ഒന്നിച്ചു നിന്ന് പ്രതിഷേധിക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. അതിനിടയിൽ വെടക്കാക്കി തനിക്കാക്കുന്നത് ശരിയല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യം നിലവിലില്ല ആദ്യഘട്ടത്തിൽ തൊഴിലാളി യൂണിയനുകൾ ഒന്നിച്ചാണ് സമരം നയിക്കുന്നതെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. വന്യമൃഗ ശല്യത്തിനെതിരെ സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.
മലയോരമേഖലയിലും തീരദേശ മേഖലയിലും വോട്ട് ലക്ഷ്യമിട്ട് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
ഇത് വിലപ്പോവില്ലന്നും മന്ത്രി പറഞ്ഞു.