നാഗ്‌പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചു. നിലവില്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി 77 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാഗ്‌പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ രണ്ട് ഇന്ത്യൻ താരങ്ങൾ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ ഇടംകൈയ്യൻ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളും വലംകൈയ്യൻ പേസ് ബൗളർ ഹർഷിത് റാണയുമാണ് തങ്ങളുടെ അരങ്ങേറ്റ ഏകദിന മത്സരം കളിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അടുത്തിടെ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്.
𝘼 𝙢𝙤𝙢𝙚𝙣𝙩 𝙩𝙤 𝙘𝙝𝙚𝙧𝙞𝙨𝙝 𝙛𝙤𝙧 𝙔𝙖𝙨𝙝𝙖𝙨𝙫𝙞 𝙅𝙖𝙞𝙨𝙬𝙖𝙡 & 𝙃𝙖𝙧𝙨𝙝𝙞𝙩 𝙍𝙖𝙣𝙖! 👏 👏
— BCCI (@BCCI) February 6, 2025
ODI debuts ✅ ✅ as they receive their ODI caps from captain Rohit Sharma & Mohd. Shami respectively! 👍 👍
Follow The Match ▶️ https://t.co/lWBc7oPRcd#TeamIndia |… pic.twitter.com/b2cT8rz5bO
അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിന്ന് വിരാട് കോലി പുറത്തായി. 'ഇന്നലെ രാത്രി കോലിക്ക് കാൽമുട്ടിന് പരിക്കേറ്റിരുന്നു, അതിനാൽ അദ്ദേഹം ഇന്ന് കളിക്കുന്നില്ലെന്ന് ടോസിനിടെ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു.എന്നാല്‍ വിരാടിന്‍റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. മത്സരം ആരംഭിക്കുന്നതിന് മുമ്പ്, പരിശീലന സെഷനിൽ ടീമിനൊപ്പം താരത്തെ കാണാനിടയായിരുന്നു. വലതു കാൽമുട്ടിൽ ബാൻഡേജ് കോലി ചെയ്തിട്ടുണ്ട്.
വലംകൈയ്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയെ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 നവംബറിൽ ക്രിക്കറ്റ് ലോകകപ്പിലാണ് ഷമി അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത്. ഒരു വർഷത്തിലേറെയായി താരം ക്രീസിനു പുറത്തായിരുന്നു.
VIRAT KOHLI IS NOT PLAYING IN FIRST ODI...!!!
— Johns. (@CricCrazyJohns) February 6, 2025
- Knee issues (Rohit confirmed in toss) pic.twitter.com/qYjq8WTHHg
ഇരു ടീമുകളുടെയും പ്ലേയിംഗ് ഇലവൻ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി.
ഇംഗ്ലണ്ട്: ബെൻ ഡക്കറ്റ്, ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹ്മൂദ്.
- Also Read: നാഗ്പൂരില്‍ ചരിത്രം കുറിക്കാന്‍ മുഹമ്മദ് ഷമി; റെക്കോർഡിന് 5 വിക്കറ്റുകൾ മാത്രം അകലം - MOHAMMED SHAMI
- Also Read: ഇംഗ്ലണ്ടിനെതിരെ കോലിയും രോഹിതും തിളങ്ങുമോ..? ആദ്യ ഏകദിനം കാണാനുള്ള വഴിയിതാ..! - INDIA VS ENGLAND FIRST ODI
- Also Read: പാകിസ്ഥാന് പുറത്ത്; ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് സഹീര്‍ ഖാന് - CHAMPIONS TROPHY 2025