ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വലംകൈയ്യൻ പേസ് ബൗളർ ഹര്‍ഷിത് റാണ. നാഗ്‌പൂരില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ റാണയ്‌ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സാണ് വഴങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടാം ഓവര്‍ മെയ്ഡിനാക്കി തിരിച്ചുവന്ന താരത്തിന്‍റെ അടുത്ത ഓവറില്‍ ഫില്‍ സാള്‍ട്ട് തകര്‍ത്തടിക്കുകയായിരുന്നു. ആറാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി 26 റണ്‍സാണ് ഫില്‍ സാള്‍ട്ട് അടിച്ചത്. ഓവറിലെ അഞ്ചാം പന്ത് മാത്രമാണ് സാള്‍ട്ടിന് യാതൊരു അവസരവും നൽകാതെ റാണയ്‌ക്ക് എറിയാന്‍ കഴിഞ്ഞത്. അരങ്ങേറ്റ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറായി റാണ മാറി.
#HarshitRana's ball forces an error from #BenDuckett & #YashasviJaiswal grabs a stunner!
— Star Sports (@StarSportsIndia) February 6, 2025
Start watching FREE on Disney+ Hotstar ➡ https://t.co/gzTQA0IDnU#INDvENGOnJioStar 1st ODI 👉 LIVE NOW on Disney+ Hotstar, Star Sports 2, Star Sports 3, Sports 18 1 & Colors Cineplex pic.twitter.com/pBfIrT2XlT
പിന്നാലെ പത്താം ഓവർ എറിയാനെത്തിയ റാണ, മൂന്നാം പന്തിൽ ബെൻ ഡക്കറ്റിനെ യശസ്വി ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ചു. ഏറെ ദൂരം പിന്നിലേക്കോടി ഇരുകൈകൊണ്ടും ജയ്സ്വാള്‍ പന്ത് പിടിച്ചെടുത്തത് ശ്രദ്ദേയമായി. അവസാന പന്തിൽ ഹാരി ബ്രൂക്കിനെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലുമെത്തിച്ചതോടെ റാണയുടെ പ്രതികാരത്തിന് തുടക്കമായി. 36 ഓവറിലെ നാലാം പന്തില്‍ ലിയാം ലിവിംഗ്‌സ്റ്റോണിനെയും റാണ തന്‍റെ വലയിൽ കുടുക്കിയതോടെ ഹാട്രിക് വിക്കറ്റ് നേട്ടം താരം സ്വന്തമാക്കി.
𝗠. 𝗢. 𝗢. 𝗗! ☺️👌
— BCCI (@BCCI) February 6, 2025
First ODI wicket for Harshit Rana ✅
First catch in ODIs for Yashasvi Jaiswal ✅
Follow The Match ▶️ https://t.co/lWBc7oPjmF#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/ii2GO6uWOm
മൂന്ന് ഫോർമാറ്റിലും ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഹർഷിത് റാണ മാറി. 2024 നവംബറിൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു റാണയുടെ ടെസ്റ്റ് അരങ്ങേറ്റം. തന്‍റെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ 15.2 ഓവർ എറിഞ്ഞ് 48 റൺസ് വഴങ്ങി 3 വിക്കറ്റും താരം വീഴ്ത്തിയിരുന്നു.
2025 ജനുവരി 31 ന് പൂനെയിൽ ഇംഗ്ലണ്ടിനെതിരെ തന്‍റെ ടി20 അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. ശിവം ദുബെയ്ക്ക് പകരം ഒരു കൺകഷൻ പകരക്കാരനായാണ് റാണ കളത്തിലിറങ്ങിയത്. അരങ്ങേറ്റ അന്താരാഷ്ട്ര ടി20 മത്സരത്തിൽ റാണ 4 ഓവർ എറിഞ്ഞ് 33 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
- Also Read: ഇംഗ്ലണ്ടിന് ബാറ്റിങ്: ഏകദിനത്തില്‍ ജയ്സ്വാളിനും റാണയ്ക്കും അരങ്ങേറ്റം, കോലി പുറത്ത് - IND VS ENG 1ST ODI
- Also Read: നാഗ്‌പൂരില്‍ ചരിത്രം കുറിക്കാന്‍ മുഹമ്മദ് ഷമി; റെക്കോർഡിന് 5 വിക്കറ്റുകൾ മാത്രം അകലം - MOHAMMED SHAMI