നാഗ്‌പൂര്‍: ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തി. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തെ നയിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
If Mohammed Shami takes a 5-wicket haul in his upcoming ODI, he will become the joint fastest to reach 200 ODI wickets,alongside Mitchell Starc.
— Abba's Notebook (@AbbasNotebook) February 4, 2025
Fastest to 200 ODI wickets (by matches)
102 matches :🇦🇺 Mitchell Starc
104 matches :🇵🇰 Saqlain Mushtaq
107 matches :🇳🇿 Trent Boult. pic.twitter.com/YQ3bYbNEJ6
ഇന്നത്തെ ഏകദിനത്തിന് മുമ്പ്, ഷമി ഒരു ചരിത്ര നേട്ടം കൈവരിക്കുന്നതിന് അടുത്താണ്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ തികച്ച ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്‍റെ റെക്കോർഡിനൊപ്പമെത്താൻ താരത്തിന് 5 വിക്കറ്റുകൾ മാത്രം മതി. സ്റ്റാർക്ക് 102 ഏകദിന മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റുകൾ നേടിയിട്ടുണ്ട്, അതേസമയം ഷമി നിലവിൽ 101 ഏകദിന മത്സരങ്ങളിൽ നിന്ന് 195 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇന്ന് നാഗ്‌പൂരിൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ 5 വിക്കറ്റ് വീഴ്ത്തിയാൽ, ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടിയ പേസർ സ്റ്റാർക്കിനെ ഒപ്പമെത്തും.
Mohammed Shami in the Team India's new ODI jersey. pic.twitter.com/jfGrjgHGiV
— Jay Cricket. (@Jay_Cricket12) February 5, 2025
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടിയ ബൗളർ:-
- മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ): 102 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ്
- സഖ്‌ലൈൻ മുഷ്താഖ് (പാകിസ്ഥാൻ): 104 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ്
- ട്രെന്‍റ് ബോൾട്ട് (ന്യൂസിലൻഡ്): 107 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ്
- ബ്രെറ്റ് ലീ (ഓസ്ട്രേലിയ): 112 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ്
- അലൻ ഡൊണാൾഡ് (ദക്ഷിണാഫ്രിക്ക): 117 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ്
2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ അവസാനമായി കളിച്ചതിന് ശേഷംഷമി ഒരു വർഷത്തിലേറെയായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 ഫെബ്രുവരിയിൽ കണങ്കാലിന് പരിക്കേറ്റ താരം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) സുഖം പ്രാപിച്ചു വരികയായിരുന്നു. ഭേദമായതിനുശേഷം, ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ താരം കഠിനമായി പരിശ്രമിച്ചു. പിന്നാലെ സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്‍റിലും വിജയ് ഹസാരെയിലും രഞ്ജി ട്രോഫിയിലും താരം കളിച്ചു.
Rohit Sharma knows he can count on Mohammed Shami with #ChampionsTrophy on the horizon 🤝#INDvENG 🗣️: https://t.co/fQabvmcx8d pic.twitter.com/PbavHJDZGX
— ICC (@ICC) February 6, 2025