കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌ ഹോക്കി: തോല്‍വിയുടെ വക്കില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ്; അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് സമനില - India vs Argentina result

ഒളിമ്പിക്‌ ഹോക്കിയില്‍ 1-1ന് അര്‍ജന്‍റീനയെ സമനിലയില്‍ പിടിച്ച് ഇന്ത്യ. അര്‍ജന്‍റീനയ്‌ക്കായി ലൂക്കാസ് മാർട്ടിനെസും ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ ഹർമൻപ്രീത് സിങ്ങും ഗോള്‍ നേടി.

PARIS OLYMPICS 2024 NEWS  HARMANPREET SINGH  OLYMPICS 2024 MALAYALAM NEWS  ഹർമൻപ്രീത് സിങ്  OLYMPICS 2024
ഇന്ത്യന്‍ ഹോക്കി ടീം (AP)

By ETV Bharat Sports Team

Published : Jul 29, 2024, 7:01 PM IST

പാരിസ്: ഒളിമ്പിക്‌ ഹോക്കിയില്‍ പൂള്‍ ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ആവേശ സമനില. കരുത്തരായ അര്‍ജന്‍റീനയെ 1-1നാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്. അര്‍ജന്‍റീനയ്‌ക്കായി ലൂക്കാസ് മാർട്ടിനെസ് നേടിയ ഗോളിന് ക്യാപ്റ്റന്‍ ഹർമൻപ്രീത് സിങ്ങിലൂടെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറുപടി നല്‍കിയത്.

ഇന്ത്യ ആധിപത്യം പുലര്‍ത്തിയ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായി അവസാനിച്ചു. എന്നാല്‍ കളിയുടെ ഗതിയ്‌ക്ക് വിപരീതമായി രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനിട്ടില്‍ ലൂക്കാസ് മാര്‍ട്ടിനസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അര്‍ജന്‍റീനെ ഇന്ത്യയ്‌ക്കെതിരെ കടുത്ത പ്രതിരോധം തീര്‍ത്തു.

മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ഗോള്‍ മുഖത്തേക്കും ആക്രമണങ്ങളുണ്ടായി. നാലാം ക്വാര്‍ട്ടറില്‍ മത്സരം അവസാനത്തോട് അടുക്കെ അര്‍ജന്‍റൈന്‍ ഗോളി സാന്‍റിയാഗോയുടെ പ്രകടനവും ഇന്ത്യ സമനില ഗോള്‍ നേടുന്നത് തടഞ്ഞു. എന്നാല്‍ തിരിച്ചടിക്കാനുറച്ചായിരുന്നു ഹര്‍മന്‍പ്രീത് സിങ്ങിന്‍റെ സംഘം കോര്‍ട്ടില്‍ പൊരുതി നിന്നത്.

ALSO READ: 'സ്ത്രീകള്‍ക്കിഷ്‌ടം ചുറ്റിനടന്ന് മേക്കപ്പ് ചെയ്യാൻ'; വനിത നീന്തല്‍ താരങ്ങള്‍ക്കെതിരായ പരാമര്‍ശം, പാരിസില്‍ പ്രമുഖ കമന്‍റേറ്ററുടെ പണി പോയി - Bob Ballard Removed From Commentary

മത്സരം അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ഗോളി ശ്രീജേഷിനെ ഇന്ത്യ പിന്‍വലിച്ചു. തുടര്‍ന്ന് ആക്രമണം കടുപ്പിച്ച ടീം തുടരെ തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെത്തു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം നില്‍ക്കെ പെനാല്‍റ്റിയിലൂടെ ലഭിച്ച അവസരം വലയിലാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹീറോയായി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.

ABOUT THE AUTHOR

...view details