കേരളം

kerala

ETV Bharat / sports

അഭ്യൂഹങ്ങള്‍ക്ക് വിരാമം, രോഹിത്ത് മുംബൈയില്‍ തുടരും; ഇഷാൻ കിഷൻ ലേലത്തിന് - MUMBAI INDIANS RETENTIONS

മെഗാ താരലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് ടീമില്‍ നിലനിര്‍ത്തിയത്.

MUMBAI INDIANS IPL 2025  ROHIT SHARMA  ഐപിഎല്‍  മുംബൈ ഇന്ത്യൻസ് രോഹിത് ശര്‍മ
Rohit Sharma (IANS)

By ETV Bharat Kerala Team

Published : Oct 31, 2024, 7:34 PM IST

മുംബൈ:ഐപിഎല്‍ പതിനെട്ടാം പതിപ്പിന്‍റെ മെഗ താരലേലത്തിന് മുന്നോടിയായി രോഹിത് ശര്‍മയെ ടീമില്‍ നിലനിര്‍ത്തി മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ നായകൻ രോഹിത് ഉള്‍പ്പടെ അഞ്ച് പേരെയാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.

ജസ്‌പ്രീത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരാണ് മുംബൈ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍. ഇഷാൻ കിഷൻ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രാവിസ് എന്നിവരാണ് മുംബൈ കയ്യൊഴിഞ്ഞ പ്രമുഖ താരങ്ങള്‍. മൂവരും മെഗ താരലേലത്തിനുണ്ടാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മെഗ താരലേലത്തില്‍ ഒരു ആര്‍ടിഎം ഓപ്‌ഷനാകും മുംബൈയ്‌ക്ക് ഉപയോഗിക്കാൻ സാധിക്കുക. പഴ്‌സില്‍ ശേഷിക്കുന്ന 55 കോടി രൂപയ്ക്ക് വേണം ടീമിലേക്ക് മറ്റ് താരങ്ങളെ കണ്ടെത്താൻ. അഞ്ച് താരങ്ങളെ നിലനിര്‍ത്താനായി 65 കോടിയാണ് ടീം ചെലവഴിച്ചത്.

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ടീമായ മുംബൈ ഇന്ത്യൻസ് 2020ല്‍ ആയിരുന്നു തങ്ങളുടെ അഞ്ചാം കിരീടം നേടിയത്. രോഹിത് ശര്‍മയ്‌ക്ക് കീഴിലായിരുന്നു അന്ന് ടീമിന്‍റെ കിരീട നേട്ടം. കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പകരമെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ അവസാന സ്ഥാനക്കാരായാണ് മുംബൈ സീസണ്‍ അവസാനിപ്പിച്ചത്.

മുംബൈ റിലീസ് ചെയ്‌ത ഇന്ത്യൻ താരങ്ങള്‍: ഇഷാൻ കിഷൻ, നേഹല്‍ വധേര, പിയൂഷ് ചൗള, ശ്രേയസ് ഗോപാല്‍, അൻഷുല്‍ കാംബോജ്, ഷാംസ് മുലാനി, നമാൻ ധിര്‍, ശിവാലിക് ശര്‍മ, ഹര്‍വിക് ദേശായി, വിഷ്‌ണു വിനോദ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്‌വാള്‍, അര്‍ജുൻ ടെണ്ടുല്‍ക്കര്‍.

മുംബൈ റിലീസ് ചെയ്‌ത വിദേശ താരങ്ങള്‍:ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, നുവാൻ തുഷാര, ജെറാള്‍ഡ് കോട്‌സീ, റൊമാരിയോ ഷെഫേര്‍ഡ്, ലൂക്ക് വുഡ്, മുഹമ്മദ് നബി, ക്വേന എംഫാക, ജേസണ്‍ ബെഹ്രെൻഡോര്‍ഫ്, ദില്‍ഷൻ മധുഷണക.

Also Read :രോഹിത്തിനെ കൈവിടാതെ മുംബൈ, രാഹുലും പന്തും പുറത്തേക്ക്; സഞ്ജു ഉള്‍പ്പടെ ആറ് പേരെ നിലനിര്‍ത്തി രാജസ്ഥാൻ

ABOUT THE AUTHOR

...view details